താനൂർ ബോട്ടപകടം; അനുശോചിച്ച് സംഘടനകൾ
text_fieldsമലപ്പുറം ജില്ല അസോസിയേഷൻ
കുവൈത്ത് സിറ്റി: താനൂർ ബോട്ടപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് മലപ്പുറം ജില്ല അസോസിയേഷൻ കുവൈത്ത് അനുശോചന യോഗം ചേർന്നു. അബ്ബാസിയ റിതം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി നസീർ കാരംകുളങ്ങര സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സുഭാഷ് മാറഞ്ചേരി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വാസുദേവൻ മമ്പാട്, ലേഡീസ് വിങ് സെക്രട്ടറി അനു അഭിലാഷ്, അഡ്വൈസറി ബോർഡ് അംഗങ്ങളായ അഭിലാഷ് കളരിക്കൽ, സുനീർ കളിപ്പാടൻ, ജോ. സെക്രട്ടറി സലീം നിലമ്പൂർ, എക്സിക്യൂട്ടിവ് അംഗങ്ങളായ അജ്മൽ വേങ്ങര, റാഫി ആലിങ്ങൽ, ഇസ്മായിൽ, കെ.ടി.മുജീബ്, കബീർ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
അപകടങ്ങളും ദുരന്തങ്ങളും ഉണ്ടാകുമ്പോൾ മാത്രം അധികാരികൾ ഇടപെടുന്നതിനുപകരം, അപകടങ്ങൾ ഉണ്ടാകാത്തവിധം മുൻകരുതലുകൾ പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എക്സിക്യൂട്ടിവ് അംഗം മുജീബ് കരുവാരകുണ്ട് നന്ദി പറഞ്ഞു.
കുവൈത്ത് വയനാട് അസോസിയേഷൻ
കുവൈത്ത് സിറ്റി: താനൂർ ബോട്ടപകടത്തിൽ കുവൈത്ത് വയനാട് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. അനധികൃതമായി അനുമതികൾ നൽകുന്നതും സുരക്ഷാ മാനദണ്ഡങ്ങൾക്ക് പ്രാധാന്യം നൽകാത്തതുമാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണമെന്ന് സൂം യോഗം വിലയിരുത്തി. ദുരന്തങ്ങളും അപകടങ്ങളും ഉണ്ടാകുമ്പോൾ മാത്രം ഇടപെടുന്നതിനുപകരം അപകടങ്ങൾ ഉണ്ടാവാത്തവിധം ശ്രദ്ധിക്കാൻ സർക്കാർ ഉദ്യോഗസ്ഥ വകുപ്പ് ജാഗ്രത പാലിക്കണമെന്നും യോഗം ഉണർത്തി. പ്രസിഡന്റ് ബ്ലസ്സൻ സാമുവൽ അധ്യക്ഷത വഹിച്ചു. ജന. സെക്രെട്ടറി ജിജിൽ മാത്യു അനുശോചന സന്ദേശം വായിച്ചു. അജേഷ് സെബാസ്റ്റ്യൻ (ട്രഷറർ), അലക്സ് മാനന്തവാടി (വൈ. പ്രസി), മിനി കൃഷ്ണ (വൈ. പ്രസി), സിബി എള്ളിൽ (അബ്ബാസിയ ഏരിയ കൺവീനർ), മൻസൂർ അലി (സാൽമിയ ഏരിയ കൺവീനർ), ഷൈൻ ബാബു (മംഗഫ് ഏരിയ കൺവീനർ) എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.