ആമാശയത്തെയും ബാധിച്ച് തുടങ്ങിയ നികുതികൾ
text_fieldsവരുമാനത്തിനു നികുതി, ഭൂമിക്ക് നികുതി, കെട്ടിട വാടക നികുതി, വൈദ്യുതി ബില്ലിനു നികുതി, ഇന്ധനത്തിനു നികുതി, ഭക്ഷണത്തിനു നികുതി, വിദ്യാഭ്യാസ ഫീസിനു നികുതി, മുട്ടുസൂചി മുതൽ എല്ലാത്തിനും നികുതി, റോഡില്ലേലും റോഡ് ടാക്സ് ഉണ്ട്, ജീവൻ രക്ഷിക്കാനുള്ള മരുന്നിനു നികുതി, ആഭരണം, വസ്ത്രം, വീട് എല്ലാത്തിനും നികുതി, ബാങ്കിൽ ഇട്ട പണത്തിനു കിട്ടുന്ന ലാഭപ്പലിശക്ക് നികുതി, കുട്ടി ജനിച്ച അന്നുമുതൽ നികുതിയാണ് ആദ്യം, പേരിടൽ പോലും പിന്നീടാണ്.
അവസാനം മരണ കഫംതുണിക്കും നികുതി.. ശ്വാസവായുവിനു മാത്രം ഇപ്പോൾ നികുതിയില്ല. എന്തിനാണിങ്ങനെ നികുതി നൽകുന്നത്? അധ്വാനത്തിൽനിന്ന് പലവിധമായ് നൽകുന്ന ഈ പണത്തിനു എന്തൊക്കെയാണു നമുക്ക് തിരികെ ലഭിക്കുന്നത്. എത്രയാണു നാം ഓരോരുത്തരും മാസം നികുതി നൽകുന്നത്. ഏതൊക്കെ വസ്തുക്കൾക്ക്, സേവനങ്ങൾക്ക്.
സൗജന്യങ്ങൾ ആസ്വദിച്ച് കൈപ്പറ്റി 'പൂർണനികുതിയിളവിൽ' ജീവിക്കുന്ന ഭരണ-പ്രതിപക്ഷ ജനപ്രതിനിധി ഭരണകർത്താക്കൾക്ക് ഒരു നഷ്ടവും ഇല്ല.
നാം രാപ്പകൽ അധ്വാനിച്ച് ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാൻ പാടുപെടുമ്പോൾ, ഒരു വരുമാനമാർഗവും ഇല്ലാത്ത രാഷ്ട്രീയക്കാർ എങ്ങനെ പ്രമാണികളായ് ജീവിക്കുന്നു എന്ന് ഓർത്തിട്ടുണ്ടോ. അവരുടെ മക്കൾ എങ്ങനെ വലിയ ചെലവുള്ള വിദ്യാഭ്യാസം നേടുന്നു. അവർക്ക് എങ്ങനെയാണു ചികിത്സാ ചെലവുകൾ സൗജന്യമാകുന്നത്. ചോദിക്കേണ്ടത് എതിർരാഷ്ട്രീയക്കാരനോടല്ല, നമ്മുടെ തന്നെ നേതാക്കളോടാണ്. എന്നാണു നാം ചോദിച്ചുതുടങ്ങുക?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.