കുവൈത്തിൽ ബസ് സർവിസ് ആരംഭിച്ചതോടെ ടാക്സിക്കാർക്ക് ക്ഷീണം
text_fieldsകുവൈത്ത് സിറ്റി: ഒരു യാത്രക്കാരനെ മാത്രം കയറ്റണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് ചില ടാക്സി കമ്പനി ഉടമകൾ സർക്കാറിനോട് ആവശ്യപ്പെട്ടു. 70 ടാക്സി കമ്പനികളാണ് സർക്കാറിന് നിർദേശം സമർപ്പിച്ചത്.300ഒാളം കമ്പനികൾ നഷ്ടം കാരണം പൂട്ടലിെൻറ വക്കിലാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസങ്ങളിൽ ടാക്സി സർവിസ് നിർത്തിയത് കമ്പനികൾക്ക് വൻ സാമ്പത്തിക ബാധ്യതയായി.
ആയിരക്കണക്കിന് ടാക്സി തൊഴിലാളികളും ബുദ്ധിമുട്ടിലാണ്. ഒാട്ടം പുനരാരംഭിച്ചെങ്കിലും വേണ്ടത്ര യാത്രക്കാരെ കിട്ടാതെ നെേട്ടാട്ടത്തിലാണ്. ടാക്സി ഡ്രൈവർമാരിൽ 95 ശതമാനവും കമ്പനികളുടെ ടാക്സി കാർ നാല് മുതൽ അഞ്ച് വർഷത്തെ കരാർ ഒപ്പിട്ടുനൽകി ദിവസം ഏഴു മുതൽ എട്ട് ദീനാർ വരെ വരുന്ന വാടക കമ്പനിക്ക് നൽകുകയും കാർ അറ്റകുറ്റപ്പണി സ്വന്തമായി ചെയ്യുകയും വേണം എന്ന വ്യവസ്ഥയിൽ തൊഴിലെടുക്കുന്നവരാണ്. ഒാട്ടം നിലച്ച സമയത്ത് കമ്പനികൾക്ക് വാടക നൽകിയില്ല. ഒാട്ടം പുനരാരംഭിച്ചത് മുതൽ കമ്പനിക്ക് വാടക നൽകുകയും എന്നാൽ, അതനുസരിച്ച് വരുമാനം ലഭിക്കാതെ വരുകയും ചെയ്യുന്നു. ഒാട്ടമില്ലാത്തതിനാൽ ചില ഡ്രൈവർമാർ കമ്പനിക്ക് മേൽവാടക നൽകുന്നതിൽ ഒഴികഴിവ് പറയുന്നതാണ് കമ്പനികളെ സർക്കാറിന് നിവേദനം സമർപ്പിക്കാൻ പ്രേരിപ്പിച്ചത്.
ബസ് സർവിസ് ചൊവ്വാഴ്ച പുനരാരംഭിച്ചതോടെ ടാക്സിക്ക് യാത്രക്കാരെ കിട്ടാൻ വീണ്ടും പ്രയാസമാവും. അതിനിടെ ടാക്സി ഒഴിവാക്കി സ്വകാര്യ കാറുകളിൽ കള്ള ടാക്സി ഒാടുന്ന പ്രവണത കൂടുന്നതായും റിപ്പോർട്ടുണ്ട്. നേരത്തേ അംഗീകൃത ടാക്സി ഒാടിച്ചവരും കള്ള ടാക്സിയിലേക്ക് മാറുന്നതായി റിപ്പോർട്ടുണ്ട്. നാലു മാസത്തെ വിലക്കിനു ശേഷം ജൂലൈ 28നാണ് നിയന്ത്രണങ്ങളോടെ ടാക്സി ഒാട്ടത്തിന് അനുമതി ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.