ഫിംഗർപ്രിന്റ് സംവിധാനത്തിനെതിരെ ടീച്ചേഴ്സ് അസോസിയേഷൻ
text_fieldsകുവൈത്ത് സിറ്റി: സ്കൂളുകളിൽ ഫിംഗർപ്രിന്റ് സംവിധാനം നടപ്പാക്കുന്നതിനെതിരെ ആശങ്കയുമായി ടീച്ചേഴ്സ് അസോസിയേഷൻ. ഫെബ്രുവരി 11 മുതല്‍ അധ്യാപകരുടെ ഹാജർ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ ആക്ടിങ് അസി. അണ്ടർ സെക്രട്ടറി ഹെസ്സ അൽ മുതവ വ്യക്തമാക്കിയിരുന്നു. ഇൻഫർമേഷൻ സിസ്റ്റംസ് ഡിപ്പാർട്മെന്റുമായി സഹകരിച്ചാണ് സാങ്കേതിക തയാറെടുപ്പുകൾ നടത്തുന്നത്.
എന്നാല്‍, രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ അനാവശ്യമായ ഭാരം സൃഷ്ടിക്കാന്‍ മാത്രമേ പുതിയ നീക്കം സഹായകരമാവുകയുള്ളൂവെന്നും ഓഫിസ് ജീവനക്കാരുടെ ജോലിയില്‍നിന്നും വ്യത്യസ്തമാണ് അധ്യാപന ജോലിയെന്നും അധ്യാപകര്‍ പറഞ്ഞു. നേരത്തെ പാര്‍ലമെന്റ് അംഗമായ ബദർ സയ്യാർ അൽ ഷമ്മരി അടക്കം നിരവധി എം.പിമാര്‍ സ്കൂളുകളില്‍ ഫിംഗർപ്രിന്റ് നടപ്പാക്കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. സംവിധാനം നടപ്പാക്കാൻ തുടങ്ങിയതിൽ പ്രതിഷേധിച്ച് നിരവധി അധ്യാപകർ ഞായറാഴ്ച രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.