അധ്യാപകരുടെ ശമ്പളം നൽകാത്ത സ്കൂളുകൾക്കെതിരെ നടപടി
text_fieldsകുവൈത്ത് സിറ്റി: അധ്യാപകരുടെ ശമ്പളം തടഞ്ഞ ആറു സ്കൂളുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രാലയം നടപടിയെടുത്തു. ആറു സ്വകാര്യ സ്കൂളുകളുടെ ലൈസൻസ് ആറുമാസത്തേക്ക് മരവിപ്പിക്കാനാണ് തീരുമാനിച്ചത്. തുടർന്ന് സ്കൂൾ അധികൃതർ ജീവനക്കാരുടെ അവകാശങ്ങൾ നൽകാൻ മുന്നോട്ടുവരുകയും മേലിൽ ആവർത്തിക്കില്ലെന്ന് മന്ത്രാലയത്തിന് ഉറപ്പുനൽകുകയും ചെയ്തു. ജീവനക്കാരുടെ ആനുകൂല്യം തടയുന്ന സ്വകാര്യ സ്കൂളുകൾ ഉൾപ്പെടെ സ്ഥാപനങ്ങളുടെ ഫയൽ മരവിപ്പിക്കുമെന്ന് മാൻപവർ അതോറിറ്റിയും മുന്നറിയിപ്പ് നൽകി.
കോവിഡ് പ്രതിസന്ധിയിൽ ക്ലാസുകൾ ഒാൺലൈനിലേക്ക് മാറ്റിയതിെൻറ മറവിലാണ് ചില സ്കൂളുകൾ ജീവനക്കാരുടെ ശമ്പളം തടയുന്നത്. പല ഡിവിഷനുകളിലേക്ക് റെക്കോഡ് ചെയ്ത പൊതു ക്ലാസുകൾ അയച്ചുകൊടുക്കുന്നതിലൂടെയാണ് സ്കൂളുകൾ ലാഭം കൊയ്യുന്നത്. ചില സ്കൂളുകൾ ഏതാനും ജീവനക്കാരെകൊണ്ട് നിർബന്ധിത അവധി എടുപ്പിക്കുന്നതായും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.