അധ്യാപനം മഹത്തരമായ സേവനം -നാസർ മുഹമ്മദ് അൽ ഇയാർ
text_fieldsകുവൈത്ത് സിറ്റി: ഭാവി തലമുറക്ക് ഉപകാരപ്രദമായ വിജ്ഞാനം പകർന്നുകൊടുക്കുന്ന അധ്യാപനം ഭൂമിയിലെ ഏറ്റവും മഹത്തരമായ സേവനമാണെന്ന് സൽസബീൽ അൽ ഖൈരിയ ചെയർമാൻ നാസർ മുഹമ്മദ് അൽ ഇയാർ പറഞ്ഞു. കെ.ഐ.ജി വിദ്യാഭ്യാസ ബോർഡ് അധ്യാപകർക്കുവേണ്ടി സംഘടിപ്പിച്ച അഞ്ച് ദിവസത്തെ ട്രെയിനിങ് വർക്ക് ഷോപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്ത് കെ.ഐ.ജി നടത്തുന്ന വൈവിധ്യമായ പ്രവർത്തനങ്ങൾക്ക് അദ്ദേഹം പിന്തുണ അറിയിച്ചു.
സൽസബീൽ ജനറൽ മാനേജർ അഹ്‌മദ് മുഹമ്മദ് അൽ ഫാരിസി, ശൈഖ് മുസ്തഫ അൽ ഷർഖാവി, ഡോ. ഇബ്രാഹീം അൽ രിഫാഇ എന്നിവർ ആശംസ പ്രസംഗം നടത്തി. അസിസ്റ്റൻറ് ഡയറക്ടർ മുത് ലഖ് ഹായിഷ് അൽ മുതൈരി, ഈസ സഅദ് അൽ ഖുളർ, കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ്, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കേരള മദ്‌റസ എജുക്കേഷൻ ബോർഡ് പ്രതിനിധി ഷാക്കിർ കുന്നത്ത് ട്രെയിനിങ്ങിന് നേതൃത്വം നൽകി.
അഞ്ച് ദിവസങ്ങളിലായി നടന്ന ട്രെയിനിങ്ങിൽ വിവിധ സെഷനുകളിൽ ഏഴ് മദ്‌റസകളിൽ നിന്നുള്ള നൂറോളം അധ്യാപകരും വിവിധ മദ്റസകളിലെ പ്രിൻസിപ്പൽമാരും പങ്കെടുത്തു. പുതിയ പഠന രീതികൾ, അറബിഭാഷ പഠനം, ഖുർആൻ പഠനം, കുട്ടികളുടെ സ്വഭാവ സംസ്കരണ രീതികൾ, അധ്യാപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നടന്നത്.
ഹെവൻസ് സിലബസ് അനുസരിച്ച് സ്‌കൈ വൺ ക്ലാസുകളിലെ ടീച്ചർമാർക്കുള്ള പ്രത്യേക പരിശീലനവും നടന്നു.
സൽസബീൽ അൽ ഖൈരിയ്യ ചെയർമാൻ നാസർ മുഹമ്മദ് അൽ ഇയാറിനുള്ള ഉപഹാരം കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫും ട്രെയിനർ ഷാക്കിറിനുള്ള ഉപഹാരം സൽസബീൽ ഖൈരിയ്യ ചെയർമാൻ നാസർ മുഹമ്മദ് അൽ ഇയാറും കൈമാറി. ദസ് മ അമാനത്തുൽ ആമ്മ ഔഖാഫ് ട്രെയിനിങ് സെന്ററിൽ നടന്ന ട്രെയിനിങ്ങിന് വിദ്യാഭ്യാസ ബോർഡ് ഡയറക്‌ടർ അബ്‌ദുറസാഖ് നദ്‌വി, സെക്രട്ടറി പി.ടി. ഷാഫി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.