മയക്കുമരുന്നും ആയുധവുമായി കൗമാരക്കാർ അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: മയക്കുമരുന്നും ആയുധങ്ങളുമായി കൗമാരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു വെടിയുണ്ടകളും മയക്കുമരുന്ന് നിറച്ച കവറും ഇവരിൽനിന്ന് പിടികൂടി. രണ്ടുപേരെ ഹവല്ലിയിൽനിന്നാണ് പിടികൂടിയത്. മറ്റൊരു സംഭവത്തിൽ മുബാറക് അൽ കബീർ ഗവർണറേറ്റിൽ ലറിക ഗുളികകളുമായി കൗമാരക്കാരനെ അറസ്റ്റ് ചെയ്തു. മൂന്നുപേരെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. മോശം ജീവിതരീതികളിൽനിന്ന് വിട്ടുനിൽക്കാൻ കുട്ടികൾക്ക് മാർഗനിർദേശം നൽകണമെന്ന് ആഭ്യന്തരമന്ത്രാലയം രക്ഷിതാക്കളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.