‘ഓണമാണ് ഓർമ വേണം’ ടെലിഫിലിം പ്രദർശിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: പ്രതിഭ ഫിലിം ക്രിയേഷൻസിന്റെ ‘ഓണമാണ് ഓർമ വേണം’ ടെലിഫിലിം അഹമ്മദി ഡി.പി.എസ് ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു. നൂറ്റമ്പതിൽ പരം കലാകാരൻമാരെ അണി നിരത്തി പൂർണമായും കുവൈത്തിൽ ചിത്രീകരിച്ച ടെലിഫിലിം ഓണാഘോഷത്തിന്റെ ഭാഗമായാണ് പ്രദർശിപ്പിച്ചത്.
നിരവധി പേർ ചിത്രം കാണാനെത്തി. വയനാട് ദുരന്തത്തെ അനുസ്മരിച്ചുകൊണ്ട് തുടങ്ങിയ ചടങ്ങിൽ നിർമാതാവ് രേഷ്മ ശരത്ത് സ്വാഗതം പറഞ്ഞു. തിരക്കഥാകൃത്തും സംവിധായകനുമായ സാബു സൂര്യ ചിത്രയെ ശരത് നായർ പൊന്നാട അണിയിച്ച് ആദരിച്ചു .
കെ.എഫ്.ഇ ചെയർമാൻ ജീനു വൈക്കത് നിർമാതാവ് രേഷ്മ ശരത്തിന് മൊമെന്റോ കൈമാറി. അസോസിയേറ്റ് ഡയറക്ടർ അരവിന്ദ് കൃഷ്ണൻ,അഖില അൻവി, കാമറമാൻ നിവിൻ സെബാസ്റ്റിൻ, പ്രമോദ് മേനോൻ, സീനു മാത്യു, ഷൈനി സാബു, രമ അജിത് എന്നിവർ സ്പോൺസേഴ്സിനുള്ള മൊമെന്റൊ കൈമാറി.
അവതാരിക രമ്യ രതീഷ് പ്രോഗ്രാം നിയന്ത്രിച്ചു. വൈകാതെ തന്നെ ചിത്രം ഒ.ടി.ടി യിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്ന് രേഷ്മ ശരത് പറഞ്ഞു. ഐ.എ.എഫ് പ്രസിഡന്റ് ഷെറിൻ മാത്യു നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.