Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightടെ​ലി​ഫോ​ൺ...

ടെ​ലി​ഫോ​ൺ സേ​വ​ന​ങ്ങ​ൾ ഒ.​എ​ൻ.​ഡി​യിലേ​ക്ക് മാ​റു​ന്നു

text_fields
bookmark_border
communication
cancel

കു​വൈ​ത്ത് സി​റ്റി: ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് മ​ന്ത്രാ​ല​യം കോ​പ്പ​ർ നെ​റ്റ്‌​വ​ർ​ക്ക് ടെ​ലി​ഫോ​ൺ സേ​വ​ന​ങ്ങ​ളി​ൽ നി​ന്ന് ഫൈ​ബ​ർ ഒ​പ്റ്റി​ക് സാ​ങ്കേ​തി​ക​വി​ദ്യ​യി​ലേ​ക്ക് മാ​റു​ന്ന​താ​യി മ​ന്ത്രാ​ല​യ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക വ​ക്താ​വ് ഡോ. ​അ​ഹ​മ്മ​ദ് അ​ൽ ഹു​സൈ​നി വ്യ​ക്ത​മാ​ക്കി.

ഫൈ​ബ​ർ ഒ​പ്റ്റി​ക് നെ​റ്റ്‌​വ​ർ​ക്ക് കൂ​ടു​ത​ൽ നൂ​ത​ന​വും കാ​ര്യ​ക്ഷ​മ​വു​മാ​യ ടെ​ലി​ഫോ​ൺ സേ​വ​ന​ങ്ങ​ൾ ന​ൽ​കും. സാ​ൽ​മി​യ, റാ​സ് അ​ൽ​സാ​ൽ​മി​യ, സാ​ൽ​വ, റു​മൈ​ത്തി​യ, അ​ൽ ബി​ദാ, ഫി​ൻ​റാ​സ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ, കു​വൈ​ത്ത് സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​റ്റം വ​രും.

ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കോ​പ്പ​ർ നെ​റ്റ്‌​വ​ർ​ക്ക് സേ​വ​ന​ങ്ങ​ൾ ജൂ​ലൈ 31ന് ​നി​ർ​ത്ത​ലാ​ക്കു​മെ​ന്നും ഡോ.​അ​ൽ ഹു​സൈ​നി അ​റി​യി​ച്ചു. ഫൈ​ബ​ർ ഒ​പ്റ്റി​ക് നെ​റ്റ്‌​വ​ർ​ക്ക് (ഒ.​എ​ൻ.​ഡി) ഡി​വൈ​സീ​ക​ൾ​ക്ക് പ്രാ​ദേ​ശി​ക സ്വി​ച്ച്ബോ​ർ​ഡ് ഒ​ഫീ​സു​ക​ളെ സ​മീ​പി​ക്കാം. ഈ ​മാ​സം അ​വ​സാ​നം വ​രെ സൗ​ജ​ന്യ ഇ​ൻ​സ്റ്റാ​ളേ​ഷ​ൻ സേ​വ​നം ല​ഭി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsTelephone Service
News Summary - Telephone services shift to OND
Next Story