ചൂട് കൂടുന്നു; വൈദ്യുതി, വെള്ളം ഉപയോഗത്തിൽ മിതത്വം വേണം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് താപനില ഉയർന്നതോടെ വൈദ്യുതി, വെള്ളം എന്നിവയുടെ ഉപഭോഗവും വര്‍ധിച്ചു. ആവശ്യത്തിലധികം വൈദ്യുതിയും വെള്ളവും ഉപയോഗിക്കരുതെന്നും മിതത്വം പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. നിലവില്‍ വൈദ്യുതി പ്രതിദിന ഉപഭോഗം 15,300 മെഗാ വാട്ടിലെത്തിയിട്ടുണ്ട്.
ജലീബ്, കബ്ദ്, വഫ്ര ഫാമുകൾ എന്നിവിടങ്ങളിലാണ് കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നത്. ഒമരിയ, അലി സബാഹ് സാലം, മഹ്ബൂല പ്രദേശങ്ങളിൽ ജലം ഉപയോഗവും കൂടുതലാണ്. ഉപഭോഗം ഇതേരീതിയിൽ തുടർന്നാൽ ഉൽപാദന കേന്ദ്രങ്ങളിലെ സമ്മർദം ഒഴിവാക്കുന്നതിനും, ഊർജ കാര്യക്ഷമത ഉയർത്തുന്നതിനും കടുത്ത നിയന്ത്രണങ്ങൾ ആവശ്യമായി വരും.
പ്രശ്നങ്ങൾ വൈദ്യുതി ജല മന്ത്രാലയം കോൾ സെൻററിന്റെ ശ്രദ്ധയിൽ പെടുത്താം. ഏകീകൃത കോൾ സെൻറർ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. അടിയന്തര സഹായങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ 152 ഹോട്ട് ലൈനില്‍ ബന്ധപ്പെടണം. മന്ത്രാലയത്തിന്റെ ആപ്പ് വഴിയും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാമെന്നും അധികൃതര്‍ പറഞ്ഞു. രാജ്യത്ത് ജൂൺ ആദ്യം മുതൽ താപനിലയില്‍ രാജ്യത്ത് വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. കാലാവസ്ഥ കേന്ദ്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച് അടുത്ത ദിവസങ്ങളില്‍ അന്തരീക്ഷ താപനില ഉയരുമെന്നാണ് സൂചനകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.