താപനില കൂടും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളില്‍ താപനില കൂടുമെന്ന് കാലാവസ്ഥ കേന്ദ്രം. വെള്ളിയാഴ്ച കാലാവസ്ഥ വളരെ ചൂടുള്ളതായിരിക്കും. വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമായിരിക്കുമെന്നും പൊടിപടലത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. നിലവില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അമ്പത് ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തുന്നത്. താപനില വർധിക്കുന്നതിനാൽ സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ കനത്ത ചൂട് നിലനിൽക്കും. രാത്രിയിലും വലിയ മാറ്റം ഉണ്ടാകില്ല. ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് പൊടി നിറഞ്ഞ അവസ്ഥക്കും കാരണമാക്കും. അടുത്ത ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്ന കൂടിയ താപനില 47 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെയാണെന്ന് അധികൃതര്‍ അറിയിച്ചു. താപനില ഉയരുന്നതിനാൽ ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. ആഗസ്റ്റ് അവസാനം വരെ കനത്ത ചൂട് തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.