വരുന്നത് പൊള്ളും ദിനങ്ങൾ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വരാനിരിക്കുന്നത് പൊള്ളും ദിനങ്ങൾ. അടുത്ത ആഴ്ച താപനിലയിൽ ഗണ്യമായ വർധനയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പല ഭാഗങ്ങളിലും താപനില 50 ഡിഗ്രി സെൽഷ്യസ് കവിയുമെന്ന് പ്രതീക്ഷിക്കുന്നു. അസ്ഥിരമായ വടക്കു പടിഞ്ഞാറൻ കാറ്റും ശക്തമാകും. തുറസ്സായ സ്ഥലങ്ങളിൽ കാറ്റ് പൊടിപടലങ്ങൾ ഉയർത്തുന്നത് കാഴ്ചയെ ബാധിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. വ്യാഴാഴ്ച കനത്ത ചൂട് അനുഭവപ്പെടും. വെള്ളിയാഴ്ച ചൂടിനൊപ്പം ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു.
നിലവില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ശരാശരി 50 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തുന്നുണ്ട്. ഇതിലും താപനില ഉയരുന്നതോടെ ആളുകൾക്ക് പുറത്തിറങ്ങാനാകാത്ത സ്ഥിതിവരും. പകൽ സമയത്ത് ചൂട് കൂടുതലായതിനാൽ നിലവിൽ പൊതുവെ ആളുകൾ പുറത്തിറങ്ങൽ കുറവാണ്. രാത്രിയിലും കനത്ത ചൂടും കാറ്റും തുടരുന്നുണ്ട്. രാജ്യത്ത് ആഗസ്റ്റ് അവസാനം വരെ കനത്ത ചൂട് തുടരും. ചൂട് കണക്കിലെടുത്ത് പുറം ജോലികൾക്ക് ആഗസ്റ്റ് അവസാനം വരെ നിയന്ത്രണങ്ങളും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.