താപനില ഉയർന്നു, വൈദ്യുതി ഉപഭോഗവും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് താപനില ഉയർന്നുതുടങ്ങിയതോടെ വൈദ്യുതി ഉപഭോഗവും വർധിക്കുന്നു. ശൈത്യകാലം അവസാനിച്ചതിന് പിറകെ ഓഫിസുകളിലും വീടുകളിലും എ.സി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ചൂട് ഉയർന്നതോടെ ഇവയുടെ ഉപയോഗവും വർധിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്ത് അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിനോട് അടുത്താണ്. അടുത്തിടെ വൈദ്യുതി ലോഡ് ഓറഞ്ച് സൂചിക കടന്നു. 11,244 മെഗാവാട്ട് ഉപയോഗമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. വേനല്‍ക്കാലത്തെ രാജ്യത്തെ പരമാവധി പ്രതിദിന ഉൽപാദനം 18,600 മെഗാവാട്ടാണ്.
ആവശ്യം വർധിക്കുന്നതോടെ പ്രതിസന്ധി ഒഴിവാക്കാൻ വേണ്ട ക്രമീകരണങ്ങൾ ഒരുക്കും. കഴിഞ്ഞ വർഷം വേനലിൽ വലിയ രൂപത്തിലുള്ള വൈദ്യുതി ഉപയോഗം രേഖപ്പെടുത്തിയിരുന്നു. ചൂടു കൂടുന്നതോടെ ജലത്തിന്റെ ഉപയോഗവും പൊതുവേ വർധിക്കും. അതിനിടെ, ചൂടുകാലത്ത് തീപിടിത്തങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കനത്ത ചൂടിൽ തീപിടിത്ത സാധ്യതകൾ ഉള്ളതിനാൽ സ്ഥാപനങ്ങളിലും അപ്പാർട്മെന്റുകളിലും അഗ്നി പ്രതിരോധ സംവിധാനങ്ങൾ ഉറപ്പുവരുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.