താപനില ഉയരുന്നു; തീപിടിത്തം ശ്രദ്ധിക്കണം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് താപനില ഉയരുന്നു. പകൽ ഉയർന്ന ചൂടാണ് നിലവിൽ അനുഭവപ്പെടുന്നത്. കനത്ത ചൂടിൽ തീപിടിത്ത കേസുകളും കൂടും. ഇതിനെതിരെ ജാഗ്രത പാലിക്കാൻ അധികൃതർ മുന്നറിയിപ്പു നൽകി. വ്യാഴാഴ്ച ഫർവാനിയ ബ്ലോക്-3ൽ വാഹനത്തിന് തീ പിടിച്ചു. ചൂട് കാലാവസ്ഥയിൽ വെള്ളക്കുപ്പികള്‍ വാഹനത്തിൽ ഉപേക്ഷിച്ച് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. അത് അപകടത്തിന് കാരണമാവും. സൂര്യ കിരണങ്ങള്‍ വെള്ളക്കുപ്പിയില്‍ പ്രതിഫലിക്കുക വഴി കാറില്‍ തീ പടരാന്‍ സാധ്യതയുണ്ട്. വാഹനങ്ങളിലെ സീറ്റുകള്‍ തുണിയും പഞ്ഞിയും കൊണ്ടുണ്ടാക്കുന്നതാണ്. ചെറിയ തീപ്പൊരി തീപടർന്ന് വലിയ അപകടം ഉണ്ടാവാൻ കാരണമാകാം.
അടുത്ത ആഴ്ച കാലാവസ്ഥ പകൽ ചൂടുള്ളതും രാത്രിയിൽ മിതമായതും ആയിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. വെള്ളിയാഴ്ച ചൂട് 35 മുതൽ 37 ഡിഗ്രി വരെ ആയിരിക്കും. രാത്രിയിലെ കാലാവസ്ഥ മിതമായ ഈർപ്പം ഉള്ളതായിരിക്കും. ശനിയാഴ്ച ചൂട് 36 മുതൽ 38 ഡിഗ്രി വരെ ആയിരിക്കും. രാത്രിയിൽ 22-24 ഡിഗ്രി വരെ കുറയും. തുടർ ദിവസങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെയാകും. മേയ് അവസാനത്തോടെ ക്രമേണ ചൂട് കൂടി ജൂണോടെ ശക്തി പ്രാപിക്കും. 50 ഡിഗ്രി സെൽഷ്യസിലേക്ക് താപനില ഉയരും. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മേഖലയിൽ ഏറ്റവും ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് കുവൈത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.