വരും ദിവസങ്ങളിൽ താപനില ഉയരും
text_fieldsകുവൈത്ത് സിറ്റി: അടുത്ത ആഴ്ചയും രാജ്യത്ത് ഉയർന്ന താപനില തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാത്രി താപനിലയിൽ നേരിയ കുറവുണ്ടാകുമെങ്കിലും പകലും രാത്രിയും ഇനി ഒരുപോലെ ചൂടുള്ളതായിരിക്കും. പകൽ താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയരാനും സാധ്യതയുണ്ട്.
വെള്ളിയാഴ്ച കാലാവസ്ഥ വളരെ ചൂടായിരിക്കും. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റിന്റെ സാന്നിധ്യവുമുണ്ടാകും. മണിക്കൂറിൽ എട്ടു മുതൽ 35 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാം. 47 മുതൽ 49 ഡിഗ്രി സെൽഷ്യസിന് ഇടയിലായിരിക്കും താപനില. തുടർന്നുള്ള ദിവസങ്ങളിലും ഇതേ നില തുടരും.
അതേസമയം, ജൂലൈ 16 മുതൽ രാജ്യത്ത് രണ്ടാം ജെമിനി സീസണിന്റെ തുടക്കമാകും. ഇത് 13 ദിവസം നീണ്ടുനിൽക്കും. ജെമിനി സീസണുകളുടെ രണ്ടാം കാലഘട്ടമാണ് ഏറ്റവും ചൂടേറിയ കാലഘട്ടം. കൊടും ചൂടും അതിന്റെ അവസാനത്തിൽ ചൂടുള്ള വടക്കൻ കാറ്റും വീശും. ഈ സീസണിൽ രാത്രിയിൽപോലും ശക്തമായ കാറ്റുണ്ടാകും. പകൽ സമയം 13 മണിക്കൂറും 36 മിനിറ്റും, രാത്രി സമയം 10 മണിക്കൂറും 24 മിനിറ്റും വരെ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.