കുവൈത്തിൽ ഇന്ത്യൻ എൻജിനീയർമാർക്ക് എൻ.ഒ.സി നൽകുന്നത് താൽക്കാലികമായി നിർത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എൻജിനീയർമാർക്ക് എൻ.ഒ.സി നൽകുന്നത് കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റി താൽക്കാലികമായി നിർത്തി. രാജ്യത്ത് എൻജിനീയർമാർക്ക് വർക്ക് പെർമിറ്റ് ലഭിക്കണമെങ്കിൽ എൻജിനീയേഴ്സ് സൊസൈറ്റിയിൽനിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കണം. സർട്ടിഫിക്കറ്റുകൾക്ക് അക്രഡിറ്റേഷൻ മാനദണ്ഡങ്ങൾ പൂർത്തീകരിക്കുന്നവർക്ക് മാത്രമാണ് കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റി എൻ.ഒ.സി നൽകുന്നത്. വർക്ക് പെർമിറ്റ് സമ്പാദിക്കാനായി നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇന്ത്യൻ എൻജിനീയർമാരുടെ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകുന്നത് താൽക്കാലികമായി നിർത്തിയത്. മാനവ വിഭവ ശേഷി സമിതിയുടെ നിർദേശത്തെ തുടർന്നാണ് എൻജിനീയേഴ്സ് സൊസൈറ്റിയുടെ നടപടിയെന്ന് അൽ ഖബസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. സൊസൈറ്റി എൻ.ഒ.സി നൽകാത്ത ചിലരും എൻജിനീയർ തസ്തിക സമ്പാദിച്ചതായി കണ്ടെത്തി. വ്യാജരേഖ സമർപ്പിച്ചാണ് ഇത് നേടിയത്.
2018 മുതലാണ് എൻജിനീയർമാർക്ക് വർക്ക് പെർമിറ്റ് പുതുക്കി നൽകണമെങ്കിൽ എൻജിനീയേഴ്സ് സൊസൈറ്റിയുടെ എൻ.ഒ.സി വേണമെന്ന് മാൻപവർ അതോറിറ്റി നിബന്ധനവെച്ചത്. കുവൈത്ത് സർക്കാറിെൻറ അക്രഡിറ്റേഷനുള്ള സ്ഥാപനങ്ങളിൽനിന്ന് പഠിച്ചിറങ്ങിയവർക്കു മാത്രമേ എൻ.ഒ.സി നൽകൂ. ഇന്ത്യയിൽ എൻ.ബി.എ അക്രഡിറ്റേഷൻ ഉള്ള സ്ഥാപനങ്ങളെ മാത്രമേ കുവൈത്ത് അംഗീകരിക്കുന്നുള്ളൂ. എൻ.ബി.എ അക്രഡിറ്റേഷൻ ഇല്ലാത്ത കോളജുകളിൽ നിന്ന് പഠിച്ചിറങ്ങിയ നിരവധി പേർ പ്രതിസന്ധി നേരിടുന്നു. എൻജിനീയർ അല്ലാത്ത മറ്റു തസ്തികയിലേക്ക് ജോലി മാറുകയോ നാട്ടിലേക്ക് മടങ്ങുകയോ ആണ് ഇത്തരക്കാർക്ക് മുന്നിലുള്ള വഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.