അധിനിവേശകാലത്ത് കൊല്ലപ്പെട്ട പത്ത് കുവൈത്തികളെ തിരിച്ചറിഞ്ഞു
text_fieldsകുവൈത്ത് സിറ്റി: ഇറാഖ് അധിനിവേശകാലത്ത് കാണാതായ പത്ത് കുവൈത്ത് പൗരന്മാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.ഭൗതികാവശിഷ്ടങ്ങളിൽ നടത്തിയ ഡി.എൻ.എ പരിശോധനയിലാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.
ഖലഫ് സലാമ യലൂസ് അൽ ഇനീസി, ഷാഫി മഹ്ദി അൽ സുബൈഇ, അബ്ദുൽ മുഹ്സിൻ മുസ്തഫ റദ്ഹി അൽ ഗല്ലാഫ്, അദ്നാൻ റാഷിദ് അൽ ഖലഫ്, അലി അമൻ അൽ മുഫ്ദി, ഇമാദ് മുഹമ്മദ് ഇബ്റാഹിം അൽ ബനാഇ, മുഹമ്മദ് സാലിം ബർറാക് അൽ സവ്വാഗ്, നാജി ഫഹദ് ജാഫർ അബ്ദുല്ല, നാസർ ഫാലിഹ് ആയിദ് അൽ റഷീദി, നാസർ മുഹമ്മദ് ഫർറാജ് അൽ ഇനീസി എന്നിവരെയാണ് ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്.
അധിനിവേശകാലത്ത് കുവൈത്തിൽനിന്ന് യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടവരെ കൊലപ്പെടുത്തി മരുഭൂമിയിൽ അടക്കം ചെയ്തതാകാമെന്നാണ് നിഗമനം.1990ലെ ഇറാഖ് അധിനിവേശ കാലത്ത് 600ലേറെ പേരെയാണ് കുവൈത്തിൽനിന്ന് കാണാതായത്. അന്താരാഷ്ട്ര റെഡ്ക്രോസ് സംഘം ഇറാഖിൽ നടത്തിയ പര്യവേഷണത്തിലാണ് കുവൈത്ത് യുദ്ധത്തടവുകാരുടേതെന്ന് സംശയിക്കുന്ന ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ഇറാഖിലെ കൂട്ടക്കുഴിമാടങ്ങളിൽനിന്ന്, കാണാതായ ചില കുവൈത്തികളുടെ മൃതദേഹ അവശിഷ്ടങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു.ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ അവശിഷ്ടങ്ങൾ കുവൈത്തിലെത്തിച്ച് മറവ് ചെയ്യുകയാണ് അന്ന് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.