ഭീകര സംഘടനകളിൽ പ്രവർത്തിക്കുന്നവരെ 20 വർഷം തടവിന് ശിക്ഷിക്കണം –തബ്തബാഇ
text_fieldsകുവൈത്ത് സിറ്റി: ഇസ്ലാമിക് സ്റ്റേറ്റ്, ഹിസ്ബുല്ല തുടങ്ങിയ സംഘടനകളെ ഭീകരവാദ സംഘടനകളിൽ ഉൾപ്പെടുത്തണമെന്നും അവയിൽ ചേർന്ന് പ്രവർത്തിക്കുന്നവർക്ക് 10 മുതൽ 20 വർഷം വരെ തടവ് ശിക്ഷ ഏർപ്പെടുത്തണമെന്നും ഡോ. വലീദ് അൽ തബ്തബാഇ എം.പി അഭിപ്രായപ്പെട്ടു. പാർലമെൻറിന് സമർപ്പിച്ച കരട് നിർദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഇത്തരം സംഘടനകളുടെ സ്ഥാപകരെയും പിന്തുണ നൽകുന്നവരെയും അതിലേക്ക് ആളെ കൂട്ടുന്നവരെയും ഈ നിയമത്തിെൻറ പരിധിയിൽ ഉൾപ്പെടുത്തണമെന്നാണ് കരട് നിർദേശത്തിെൻറ ഒന്നാം ആർട്ടിക്കിളിൽ പറയുന്നത്.
രണ്ടാം ആർട്ടിക്കിളിലാണ് ഈ സംഘടനകളിൽ ചേരുന്നവർ രാജ്യത്തിനകത്തായാലും പുറത്താണെങ്കിലും 20 വർഷത്തിൽ കുറയാത്ത തടവിന് ശിക്ഷിക്കണമെന്ന നിർദേശമുള്ളത്. ഇത്തരം സംഘടനകൾക്കുവേണ്ടി വാർത്താമാധ്യമങ്ങൾ വഴിയോ സാമൂഹികമാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയോ പ്രചാരം നൽകുന്നവർക്ക് അഞ്ചു വർഷത്തിൽ കുറയാത്ത തടവുശിക്ഷ ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്.
ഐ.എസ്, ഹിസ്ബുല്ല ബന്ധമുള്ളവർക്ക് കുവൈത്തിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തണമെന്നും കരട് നിർദേശത്തിൽ ആവശ്യപ്പെടുന്നു. അബ്ദലി ചാരകേസ് പ്രതികളെ വിചാരണ നടപടികൾ പൂർത്തിയാകുന്നതിന് മുമ്പ് കാണാതായത് വിവാദമായ പശ്ചാത്തലത്തിലാണ് ഭീകരവാദ സംഘടനകൾക്കെതിരെ ശക്തമായ നിലപാട് ആവശ്യപ്പെട്ട് തബ്തബാഇ രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.