ഭീകരവാദം: അറബ് തലത്തിൽ യോജിച്ച നീക്കം വേണം – -വലീദ് അൽ തബ്തബാഇ
text_fieldsകുവൈത്ത് സിറ്റി: ഭീകരവാദത്തെയും തീവ്രവാദ പ്രവർത്തനങ്ങളെയും ഫലപ്രദമായി ചെറുത്തുതോൽപ്പിക്കാൻ അറബ് രാജ്യങ്ങൾക്കിടയിൽ യോജിച്ച നീക്കം അനിവാര്യമാണെന്ന് കുവൈത്ത് പാർലമെൻറ് അംഗം ഡോ. വലീദ് അൽ തബ്തബാഇ. കൈറോയിൽ നടന്ന അറബ് പാർലമെൻറിെൻറ സമാപന സെഷനിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഭീകരവാദ പ്രവൃത്തികളിലേർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമനിർമാണം ആവശ്യമാണ്. ഇതര ഭാഗങ്ങളിലേക്കാൾ അറബ് മേഖലയിൽ ഇത് വൻ ഭീഷണിയായി മാറിയ സാഹചര്യത്തിൽ അംഗരാജ്യങ്ങൾ സംയുക്തമായാണ് ഇതിനെതിരെ നിയമനിർമാണം നടത്തേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വിപത്തിനെതിരെ അറബ് പാർലമെൻറ് സമിതികൾ കൈക്കൊണ്ട ചില തീരുമാനങ്ങളിൽ കുവൈത്തുൾപ്പെടെയുള്ള രാജ്യങ്ങൾ എതിർപ്പാണ് പ്രകടിപ്പിച്ചത്. അമേരിക്ക ഭീകരവാദ രാജ്യങ്ങളുടെ പട്ടികയിലുൾപ്പെടുത്തിയ സുഡാനെ അതിൽനിന്ന് ഒഴിവാക്കാനുള്ള അറബ് പാർലമെൻറ് നീക്കമുൾപ്പെടെയാണ് കുവൈത്തുൾപ്പെടെ ചില രാജ്യങ്ങൾ എതിർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.