ഖുറൈനിൽ പരിശോധന: നിരവധിപേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: ഒരാഴ്ചയായി നടക്കുന്ന സുരക്ഷാപരിശോധന തുടരുന്നു. ഖുറൈൻ മാർക്കറ്റിലും പരിസരപ്രദേശങ്ങളിലും നടന്ന പരിശോധനയിൽ നിരവധിപേർ പിടിയിലായി.
താമസ നിയമലംഘകരെയും സ്പോൺസർമാരിൽനിന്ന് ഒളിച്ചോടി പുറത്ത് ജോലിയെടുക്കുന്നവരെയുമാണ് പിടികൂടിയത്. 170ഒാളം വരുന്ന പ്രത്യേക ടീം ആഭ്യന്തരമന്ത്രാലയത്തിലെ പൊതു സുരക്ഷാകാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫർറാജ് അൽ സൂബിയുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നത്.
റോഡുകളുടെ പ്രവേശനകവാടങ്ങളിൽ ചെക്പോയൻറുകൾ തീർത്ത് രേഖകൾ പരിശോധിച്ചു. ഇതിനൊപ്പം സ്ഥാപനങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥർ കയറിയിറങ്ങി.
ഒരിടവേളക്ക് ശേഷം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സുരക്ഷാപരിശോധന വ്യാപകമാക്കിയിരിക്കുകയാണ്. നിരവധി തവണ പൊതുമാപ്പ് ഉൾപ്പെടെ അവസരങ്ങൾ നൽകിയിട്ടും പ്രയോജനപ്പെടുത്താത്ത അനധികൃത താമസക്കാരെ വേട്ടയാടി പിടികൂടി നാടുകടത്താനാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.