ടെക്സാസ് കുവൈത്ത് കുടുംബസംഗമം
text_fieldsടെക്സാസ് കുടുംബസംഗമം രക്ഷാധികാരി അരുൺ രാജഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ (ടെക്സാസ്) കുവൈത്ത് കുടുംബസംഗമം മംഗഫ് ഡിലൈറ്റ്സ് ഹാളിൽ നടന്നു. പ്രസിഡന്റ് ജിയാഷ് അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ബൈജു സ്വാഗതം പറഞ്ഞു. രക്ഷാധികാരി അരുൺ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ ടെക്സാസിന്റെ പ്രവർത്തനങ്ങൾ വിവരിച്ചു.
ഷറർ അനിരുദ്ധൻ, ഉപദേശക സമിതി അംഗങ്ങളായ ജയകുമാർ, കിച്ചു അരവിന്ദ് എന്നിവർ സംസാരിച്ചു. മംഗഫ് യൂനിറ്റ് അംഗം അനിൽരാജ് നന്ദി രേഖപ്പെടുത്തി. കൃഷ്ണകുമാർ വട്ടിയൂർകാവിന്റെ നേതൃത്വത്തിൽ നടന്ന കരിയർ ഗൈഡൻസ് ക്ലാസ്, ടെക്സാസ് അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ എന്നിവയും അരങ്ങേറി. ലിൻസി ജോർജ്, അഖിലേഷ് രാജ് എന്നിവർ അവതാരകരായി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.