ടെക്സാസ് കുവൈത്ത് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവൽ 23ന്
text_fieldsകുവൈത്ത്സിറ്റി: തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷന് (ടെക്സാസ്) കുവൈത്തിന്റെ 15ാം വാര്‍ഷികവും പനോരമ ഷോര്‍ട് ഫിലിം ഫെസ്റ്റിവലും ഏപ്രിൽ 23ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൈദാന് ഹവല്ലി അമേരിക്കന്‍ ഇന്റര്‍നാഷനല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതു മുതല്‍ ഷോര്‍ട് ഫിലിം ഫെസ്റ്റിവലിന് തുടക്കമാകും.
ഷോര്‍ട് ഫിലിം ഫെസ്റ്റിവലില്‍ മദ്രാസ് മെയില്‍ മ്യൂസിക് ബാന്‍ഡ്, അവാര്‍ഡ് നൈറ്റ് എന്നിവ ഉള്‍പ്പെടുത്തി മുഴുദിന മെഗാ ഇവന്റാണ് ഒരുക്കിയിരിക്കുന്നത്. സംവിധായകന് ലാല്‍ ജോസ്, അഭിനേത്രി വിന്‍സി അലോഷ്യസ്, ജീജ സുരേന്ദ്രന് എന്നിവര്‍ പങ്കെടുക്കും.
കേന്ദ്ര സര്‍ക്കാർ സ്ഥാപനമായ നെഹ്റു യുവകേന്ദ്രയുടെ അംഗീകാരത്തോടെയാണ് പനോരമ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍. 15 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള 56 ഷോര്‍ട്ട് ഫിലിമുകള്‍ മത്സരത്തിനുണ്ട്.
നാട്ടില്‍ നിന്നുള്ള ഒമ്പതംഗ ജൂറിയാണ് വിധികര്‍ത്താക്കള്‍. അവസാന ഘട്ടത്തിലെത്തുന്ന 10 ഷോര്‍ട്ട് ഫിലിമുകള്‍ അന്നേ ദിവസം പ്രദര്‍ശിപ്പിക്കും. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്യും.
ചടങ്ങില്‍ ഈ വര്‍ഷത്തെ ടെക്സാസ് ‘യൂത്ത് ഐക്കണ്‍’ അവാര്‍ഡ് ജേതാവായ ദീപ ജോസഫിനെ ആദരിക്കും. വാര്‍ത്തസമ്മേളനത്തില്‍ പ്രസിഡന്റ് ജിയാഷ് അബ്ദുൽ കരീം, ജനറൽ കൺവീനർ സുമേഷ് സുധാകരൻ, ഷോ ഡയറക്ടർ വട്ടിയൂർക്കാവ് കൃഷ്ണകുമാർ, രക്ഷാധികാരി അരുണ്‍ രാജഗോപാല്‍, ഉപദേശക സമിതി അംഗം ജയകുമാർ, ജോണികുമാർ, രതീഷ് എന്നിവര്‍ പങ്കെടുത്തു. വിവരങ്ങൾക്ക് 9005 3384, 51611737.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.