ടിഫാക്ക് കപ്പ് സീസൺ -2 ഏപ്രിൽ ഒന്നിന്
text_fieldsടിഫാക്ക് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: ട്രാവൻകൂർ ഫുട്ബാൾ അസോസിയേഷൻ കുവൈത്ത് (ടിഫാക്ക് ) സംഘടിപ്പിക്കുന്ന ഓൾ ഇന്ത്യ സെവൻ എ സൈഡ് ഫുട്ബാൾ ടൂർണമെന്റ് ഏപ്രിൽ ഒന്നിന്. മിഷറഫ് ഗ്രൗണ്ടിൽ വൈകുന്നേരം നാലു മുതൽ ആരംഭിക്കുന്ന മത്സരത്തിൽ 16 ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വിജയിക്കുന്ന ടീമുകൾക്ക് കാഷ് പ്രൈസും ട്രോഫികളും നൽകും. മികച്ച കളിക്കാർക്കും പ്രോൽസാഹന സമ്മാനങ്ങൾ ഉണ്ടാകും. ിരുവനന്തപുരം നിവാസികളായ താരങ്ങളും ഫുട്ബാൾ പ്രേമികളും ചേർന്ന് രൂപവത്കരിച്ചതാണ് ടിഫാക്ക്. കളിക്കാരുടെ ക്ഷേമത്തിനും ഉന്നമനത്തിനും അഭിവൃദ്ധിക്കും പ്രാധാന്യം നൽകുക, ടൂർണമെന്റുകൾക്കായി ടീമിനെ സജ്ജമാക്കു എന്നിവയാണ് ലക്ഷ്യം. ടിഫാക്ക് പ്രസിഡന്റ് ഹരിപ്രസാദ് മണിയൻ, ജനറൽ സെക്രട്ടറി മെർവിൻ വർഗീസ്, ട്രഷറർ ബിജു ടൈറ്റസ്, ടൂർണമെന്റ് കൺവീനർ ജോബ് ജോസഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.