Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightടി​ഫാ​ക് ഫു​ട്ബാ​ൾ:...

ടി​ഫാ​ക് ഫു​ട്ബാ​ൾ: ഫ്രൈ​ഡേ മോ​ണി​ങ് എ​ഫ്.​സി ജേ​താ​ക്ക​ൾ

text_fields
bookmark_border
tfak
cancel
camera_alt

ടി​ഫാ​ക് ഇ​ൻ​ഡി​പ്പെ​ൻ​ഡ​ൻ​സ് ഡേ ​ക​പ്പ് ജേ​താ​ക്ക​ളാ​യ ഫ്രൈ​ഡേ മോ​ണി​ങ് എ​ഫ്.​സി ടീം ​

അം​ഗ​ങ്ങ​ൾ ട്രോ​ഫി​യു​മാ​യി

കു​വൈ​ത്ത് സി​റ്റി: ട്രാ​വ​ൻ​കൂ​ർ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് (ടി​ഫാ​ക്) ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ‘ടി​ഫാ​ക് ഇ​ൻ​ഡി​പ്പെ​ൻ​ഡ​ൻ​സ് ഡേ ​ക​പ്പ് -2024’ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ഫ്രൈ​ഡേ മോ​ണി​ങ് എ​ഫ്.​സി ജേ​താ​ക്ക​ൾ.

16 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ ജാ​സ്മാ​ക്സ് ടീ​മി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ഫ്രൈ​ഡേ മോ​ണി​ങ് എ​ഫ്.​സി ടീം ​പ​രാ​ജ​യ​പ്പെ​ടു​ത്തി. പെ​ട്രോ​സ്റ്റാ​ർ എം.​ബി.​എ​ഫ്.​സി ടീം ​മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

ഫ്രൈ​ഡേ മോ​ണി​ങ് എ​ഫ്.​സി​യു​ടെ അ​ന​സ് ടൂ​ർ​ണ​മെ​ന്റി​ലെ ടോ​പ് സ്കോ​റ​റാ​യും ജാ​സ്മാ​ക്സി​ന്റെ ന​വാ​സ് മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യും ഫ്രൈ​ഡേ മോ​ണി​ങ് എ​ഫ്.​സി​യു​ടെ മ​ഹ​ഷൂ​ക്ക് മി​ക​ച്ച ഡി​ഫ​ൻ​ഡ​റാ​യും ഷി​ഹീ​ൻ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കേ​ര​ള ചാ​ല​ഞ്ചേ​ഴ്സ് ടൂ​ർ​ണ​മെ​ന്റി​ലെ ഫെ​യ​ർ പ്ലേ ​അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി.

ഫ​ഹാ​ഹീ​ൽ സൂ​ക്ക് സ​ബ ഫു​ട്ബാ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​രം കെ.​എ​സ്. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി​ഫാ​ക് പ്ര​സി​ഡ​ന്റ് ഹ​രി​പ്ര​സാ​ദ് മ​ണി​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ജി. ബി​നു, രാ​ജേ​ഷ് നാ​യ​ർ, ര​മേ​ഷ് നാ​യ​ർ, ജോ​സ​ഫ് സ്റ്റാ​ൻ​ലി, റോ​ബ​ർ​ട്ട് ബെ​ർ​ണാ​ഡ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ടി​ഫാ​ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മെ​ർ​വി​ൻ വ​ർ​ഗീ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബി​ജു ടൈ​റ്റ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - TFAK Football- Friday Morning FC Winners
Next Story