തനിമ എ.പി.ജെ അബ്ദുൽ കലാം പേൾ ഓഫ് ദ സ്കൂൾ അവാർഡ് വിതരണം
text_fieldsകുവൈത്ത് സിറ്റി: തനിമ കുവൈത്ത് ഇന്ത്യൻ സ്കൂളുകളിലെ പഠന-പഠനേതര വിഷയങ്ങളിൽ ഉന്നത മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് നൽകുന്ന ‘എ.പി.ജെ അബ്ദുൽ കലാം പേൾ ഓഫ് ദ സ്കൂൾ’ അവാർഡുകൾ വിതരണം ചെയ്തു. ചടങ്ങിൽ യുനൈറ്റഡ് ഗ്രൂപ് ഓഫ് സ്കൂൾ എക്സിക്യൂട്ടീവ് അഡ്മിൻ മനേജർ ജോയൽ ജേക്കബ് മുഖ്യാതിഥിയായി. സിറ്റി ഗ്രൂപ് കമ്പനി സി.ഇ.ഒ മുഖ്യസന്ദേശം കൈമാറി. വിജയികൾക്ക് പ്രശസ്തിപത്രവും മെമന്റോയും കൈമാറി.
യുനൈറ്റഡ് ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസിൽ ഏറ്റവും ഉയർന്ന മാർക്ക് നേടുന്ന വിദ്യാർഥിക്ക് ഏർപ്പെടുത്തിയ ബിനി ആന്റണി മെമോറിയൽ അവാർഡിനു നേഹാ വിന്നർ അർഹയായി.
ഖാലിദ, അൻഫാൽ ബെർന്നഡെറ്റ്, നിയോറ ലാറൈന ഡിസൂസ, ജോവാച്ചിം തോമസ്, അനാമിക കാർത്തിക്, ആബിദ റഫീഖ്, മാത്യു ജോർജ്ജ്, എവിൻ ബിനു വർഗ്ഗീസ്, സാദിയ മിസ്ബാഹ്, ഫറാഹ് അവാദ്, പൂജിത ബാലസുബ്രഹ്മണ്യൻ, ഭാമ സമീർ, അലീസ സൂസൻ ജോസഫ്, നിവേദിത പ്രശാന്ത്, മാന്യ ബൻസാലി, ആരുഷ് ശ്രീധര കിഡിയൂർ, എറിക് പോൾ മാത്യു, നസ്നി നൗഷാദ്, മെലനി ഡി കോസ്റ്റ, അർഫാ ആലാ അയൂബ് ബാഷ, നക്ഷത്ര നീരജ് ബിനു, സാമന്ത് ദീക്ഷിത്ത്, ഹുസൈഫ അരീബ് ബാവ്ജ, ഫാത്തെമ, മുഹമ്മദ് സായിദ് ആസിഫ്, ഫഹദ് എസ് അൽ-മഖ്തൂം എന്നിവരാണ് അവാർഡ് ജേതാക്കൾ.
കുട്ടിത്തനിമ അംഗങ്ങളായ സെറാഫിൻ ഫ്രെഡി, അമയ ആൻ ജോജി, ആഞ്ചെലിൻ റോസ് സാവിയോ, ദിയാ സംഗീത്, മാളവികാ വിജേഷ് എന്നിവർ അവാർഡ്ദാന ചടങ്ങുകൾ ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.