വർണാഭമായ് തനിമ കുവൈത്ത് 'ഓണത്തനിമ'
text_fieldsകുവൈത്ത് സിറ്റി: തനിമ കുവൈത്തിന്റെ 'ഓണത്തനിമ' ആഘോഷഭാഗമായുള്ള സാംസ്കാരിക സമ്മേളനം ഭൂട്ടാൻ അംബാസഡർ ചിതെം തെൻസിൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ ജോജിമോൻ തോമസ് അധ്യക്ഷ വഹിച്ചു. ഉഷ ദിലീപ് സ്വാഗതം ആശംസിച്ചു. ബാബുജി ബത്തേരി തനിമ പ്രവർത്തനങ്ങൾ വിവരിച്ചു. അംബാസഡർ സിബി ജോർജ് വിഡിയോസന്ദേശം വഴി ആശംസകൾ അറിയിച്ചു.
ആഘോഷവും വിവിധ മത്സരങ്ങളും തോമസ് കെ. തോമസ് എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്തു. സിറ്റി ഗ്രൂപ് കമ്പനി ഗ്രൂപ് സി.ഇ.ഒ ഡോ. ധീരജ് ഭരദ്വാജ് പേൾ ഓഫ് ദ സ്കൂൾ അവാർഡ് ജേതാക്കൾക്ക് പുരസ്കാരം സമ്മാനിച്ചു. മഴവിൽ മനോരമ റിയാലിറ്റി ഷോ വിജയ് റൂത്ത് ആൻ ട്രൊബിക്ക് അനുമോദനഫലകം നൽകി. തനിമ വാർഷിക ഡയറക്ടറി ഫ്രണ്ട്‌ലൈൻ ലോജിസ്റ്റിക്സ് ഡയറക്ടർ മുസ്തഫ കാരി പ്രകാശനംചെയ്തു. ആദ്യപകർപ്പ് കുവൈത്ത് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സബാഹത്ത് ഖാൻ ഏറ്റുവാങ്ങി.
എഡിറ്റർ ആൻഡ് ഡയറക്ടറി കൺവീനർ ജോണി കുന്നിൽ, ജോയന്റ് കൺവീനർ ഷാമോൻ എന്നിവർ പങ്കെടുത്തു. ഓൺകോസ്റ്റ് സി.ഇ.ഒ ടി.എ. രമേഷ്, ബി.ഇ.സി സി.ഇ.ഒ മാത്യു വർഗീസ്, കുവൈത്ത് ഇന്ത്യൻ സ്കൂൾ ചെയർപേഴ്സൻ ഹിന്ദ് ഇബ്രാഹിം അൽ ഖുത്തൈമി, പ്രശസ്ത കുവൈത്തി ഗായകൻ മുബാറക്ക് അൽറാഷിദ് എന്നിവർ മുഖ്യാതിഥികളായി.
ബിനി ആന്റണി മെമോറിയൽ എജുക്കേഷൻ എക്സലൻസ് അവാർഡ്‌ദാനവും ചടങ്ങളിൽ സമ്മാനിച്ചു. വടംവലി മത്സര വിജയികൾക്ക് ഉള്ള ട്രോഫികൾ അലക്സ് വർഗീസിന്റെ നേതൃത്വത്തിൽ സമ്മാനിച്ചു. ബിനോയ്, ലിറ്റി ബിനോയ് എന്നിവർ അവതാരകരായി. വിനോദ് തോമസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.