വളരുന്ന തലമുറക്ക് വെളിച്ചമായി ‘വേനൽത്തനിമ’ ക്യാമ്പ്
text_fieldsകുവൈത്ത് സിറ്റി: പ്രകൃതി സംരക്ഷണം, മാതൃഭാഷയോടുള്ള സ്നേഹം തുടങ്ങിയ മൂല്യങ്ങളിൽ ഉൗന്നിക്കൊണ്ട് കുവൈത്തിലെ മലയാളി കൂട്ടായ്മയായ തനിമ സംഘടിപ്പിക്കുന്ന വാർഷിക ക്യാമ്പാണ് വേനൽത്തനിമ. പുസ്തകങ്ങളിലേക്ക് മടങ്ങുക എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ക്യാമ്പ്.
ഇലക്ട്രോണിക് ഉപകരണങ്ങളും ഗെയിമുകളും ലഹരിയായി പുതുതലമുറയെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വായനശീലം തിരിച്ചുപിടിക്കാൻ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇൗ പ്രമേയം തെരഞ്ഞെടുത്തത്. നാട്ടിൽനിന്ന് വിദഗ്ധരായ പരിശീലകരെ പെങ്കടുപ്പിച്ച് നടത്തുന്ന ക്യാമ്പിൽ പ്രവൃത്തിയിലൂടെ പഠിക്കുക എന്ന ആശയമാണ് പ്രാവർത്തികമാക്കുന്നത്. വിവിധ കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയുമാണ് പ്രമേയം കുട്ടികളിലേക്ക് പകരാൻ ഉദ്ദേശിക്കുന്നത്.
മേയ് നാല്, അഞ്ച്, ആറ് തീയതികളാണ് ഇൗ വർഷത്തെ ക്യാമ്പിനായി നിശ്ചയിച്ചിട്ടുള്ളത്. ഒാരോ വർഷവും വ്യത്യസ്ത പ്രമേയത്തിൽ ഉൗന്നിയാണ് വേനൽക്കാല പഠനക്യാമ്പ് സംഘടിപ്പിക്കാറുള്ളത്. വിദ്യാരംഭത്തിെൻറ പ്രാധാന്യം വിളിച്ചോതി ‘അക്ഷരത്തനിമ’ എന്ന പേരിൽ 13 വർഷം മുമ്പാണ് തനിമ ഇത്തരം പരിപാടി നടത്തിത്തുടങ്ങുന്നത്. തനിമയുടെ ബാലവിഭാഗമായ ‘കുട്ടിത്തനിമ’ മാതൃഭാഷയേയും സംസ്കാരത്തെയും അടുത്തറിയാനും അത് കൂട്ടുകാരിലേക്ക് പകരാനും ശ്രമിച്ചുവരുന്നു. സംഘടനയുടെ മറ്റ് വാർഷിക പരിപാടികളായ പുതുവത്സരത്തനിമ, വിഷുത്തനിമ, സൗഹൃദത്തനിമ, ഒാണത്തനിമ, ഉല്ലാസത്തനിമ എന്നിവയെല്ലാം മലയാളവും മലയാള സംസ്കാരവുമായി ബന്ധപ്പെട്ടുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.