കോവിഡ് രണ്ടാം വരവ് തടയാൻ കഴിഞ്ഞെന്ന്
text_fieldsകുവൈത്ത് സിറ്റി: നവംബറിൽ കോവിഡിെൻറ രണ്ടാം തരംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇൗ വെല്ലുവിളിയെ വിജയകരമായി മറികടക്കാൻ കുവൈത്തിന് കഴിഞ്ഞതായി വിലയിരുത്തൽ. യൂറോപ്യൻ രാജ്യങ്ങളിൽ രണ്ടാം തരംഗമുണ്ടായതായി റിപ്പോർട്ടുണ്ട്. കുവൈത്തിനെ സംബന്ധിച്ച് നവംബർ നിർണായകമായിരിക്കുമെന്ന് നേരത്തെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ, പുതിയ കേസുകളിലും മരണ നിരക്കിലും വലിയ വർധനയുണ്ടായില്ലെന്ന് മാത്രമല്ല കുറയുകയാണുണ്ടായത്. തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞു.
അതേസമയം, അന്തരീക്ഷ ഉൗഷ്മാവ് ഇനിയും ഗണ്യമായി കുറഞ്ഞിട്ടില്ല. തണുപ്പേറുന്ന അടുത്ത മാസങ്ങളിൽ കോവിഡ് വ്യാപനം വർധിക്കാനുള്ള സാധ്യത അധികൃതർ തള്ളുന്നില്ല. ഫീൽഡ് ആശുപത്രികളിൽ ഇപ്പോൾ അധികം ആളെത്തുന്നില്ലെങ്കിലും പൂട്ടാതെയിടുന്നത് തണുപ്പുകാലത്തെ അവസ്ഥ മുന്നിൽകണ്ടാണ്.
കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ അഞ്ചാംഘട്ടത്തിലേക്ക് കടക്കാതെ സർക്കാർ ജാഗ്രതയിലാണ്. ജനങ്ങൾ ജാഗ്രത തുടരണമെന്നും ആരോഗ്യ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. വാക്സിൻ എത്തുകയും കേസുകൾ പൂജ്യത്തിലേക്ക് എത്തുകയും ചെയ്യാതെ നിയന്ത്രണങ്ങൾ പൂർണമായി നീക്കില്ലെന്നാണ് സർക്കാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.