സന്ദർശന വിസയിലെത്തിയ 14,653 പേർ തിരിച്ചുപോയില്ല
text_fieldsകുവൈത്ത് സിറ്റി: കഴിഞ്ഞ മൂന്നുവർഷത്തിനിടെ കുവൈത്തിൽ സന്ദർശന വിസയിലെത്തിയ 14,653 ഇത് വരെ തിരിച്ചുപോയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം.
ഇവരുടെ സ്പോൺസർമാർക്കെതിരെ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. സന്ദർശന വിസയിലെത്തി തിരിച്ചുപോകാത്തവർ ഉൾപ്പെടെ അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിദേശികളെ കണ്ടെത്താൻ പരിശോധന കാമ്പയിൻ സജീവമാക്കും.
ഇവരുടെ സ്പോൺസർമാർക്ക് വിസ അനുവദിക്കുന്നത് രണ്ടുവർഷത്തേക്ക് നിർത്തിവെക്കുന്ന കാര്യവും പരിഗണനയിലാണ്. മേയ് ഒന്ന് വരെയുള്ള കണക്കനുസരിച്ച് 1,49,195 പേരാണ് അനധികൃതമായി രാജ്യത്ത് താമസിക്കുന്നത്.
ഇവർക്ക് പിഴ കൂടാതെ തിരിച്ചുപോകാൻ കഴിയുന്ന വിധത്തിൽ പൊതുമാപ്പ് അനുവദിക്കുന്ന കാര്യവും ആഭ്യന്തര മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലുണ്ട്. കോവിഡ് ഒന്നാം തരംഗസമയത്ത് മാനുഷിക പരിഗണന മുൻനിർത്തി താമസ നിയമലംഘകർക്ക് കുവൈത്ത് പൊതുമാപ്പ് അനുവദിച്ചിരുന്നു.
പിഴയും ശിക്ഷ നടപടികളും ഒഴിവാക്കി നൽകിയതിന് പുറമെ കുവൈത്ത് സ്വന്തം ചെലവിലാണ് പൊതുമാപ്പിൽ രജിസ്റ്റർ ചെയ്തവരെ നാടുകളിലേക്ക് തിരിച്ചയച്ചത്.
വലിയൊരു വിഭാഗം ഇളവ് പ്രയോജനപ്പെടുത്തിയില്ല. നിലവിൽ താമസനിയമ ലംഘകരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഒരു തവണ കൂടി ഇളവ് നൽകാൻ ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.