ഫൈസർ വാക്സിൻ 25ാമത് ബാച്ച് ഇന്നെത്തും
text_fieldsകുവൈത്ത് സിറ്റി: 25ാമത് ബാച്ച് ഫൈസർ ബയോൺടെക് വാക്സിൻ ഞായറാഴ്ച കുവൈത്തിൽ എത്തിക്കും. ലക്ഷം ഡോസ് കൂടിയാണ് എത്തിക്കുന്നത്. എല്ലാ ആഴ്ചയും ഫൈസർ ഷിപ്പ്മെൻറുള്ളത് കുവൈത്തിന് വലിയ ആശ്വാസമാണ്. 12 മുതൽ 15 വയസ്സ് വരെയുള്ളവരുടെ വാക്സിനേഷൻ അടുത്ത ദിവസം തുടങ്ങാനിരിക്കുകയാണ്.
ഫൈസർ വാക്സിനാണ് ഇൗ പ്രായവിഭാഗക്കാർക്ക് നൽകുന്നത്. 12 കഴിഞ്ഞവർക്ക് ഫൈസർ വാക്സിൻ നൽകാൻ യൂറോപ്യൻ യൂനിയൻ കമീഷനും അനുമതി നൽകിയിരുന്നു.ഏകദേശം രണ്ട് ലക്ഷം കുട്ടികൾക്ക് വാക്സിൻ നൽകേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ.
അങ്ങനെയെങ്കിൽ നാല് ലക്ഷം ഡോസ് ഫൈസർ വാക്സിൻ ഇതിനായി കാണേണ്ടിവരും. കൂടുതൽ ഡോസ് എത്തിക്കാൻ ഫൈസർ കമ്പനിയുമായി ആരോഗ്യ മന്ത്രാലയം ചർച്ച നടത്തിയതായും അവർ സമ്മതിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.കുത്തിവെപ്പ് ദൗത്യം വേഗത്തിലാക്കാൻ കുവൈത്തിന് കൂടുതൽ ഡോസ് മരുന്ന് ലഭിക്കേണ്ടതുണ്ട്.
ഫൈസർ വാക്സിൻ ഫലപ്രദമാണെന്നാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിെൻറ വിലയിരുത്തൽ. ഇതുവരെ ഗുരുതരമായ പാർശ്വഫലമോ മറ്റ് ബുദ്ധിമുട്ടുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.