കാർഷിക അതോറിറ്റി വനവത്കരണ കാമ്പയിൻ നടത്തുന്നു
text_fieldsകുവൈത്ത് സിറ്റി: കാർഷിക, മത്സ്യവിഭവ അതോറിറ്റി വനവത്കരണ കാമ്പയിൻ നടത്തുന്നു. കഴിഞ്ഞ ആഴ്ച ആരംഭിച്ച ഒന്നാംഘട്ട കാമ്പയിനിൽ 220 സിദ്ർ മരങ്ങൾ നട്ടുപിടിപ്പിച്ചു. രണ്ടാംഘട്ട കാമ്പയിൻ ആരംഭിച്ചു. 400 സന്നദ്ധ പ്രവർത്തകർ കാമ്പയിനിെൻറ ഭാഗമാകുന്നു. റെസിഡൻഷ്യൽ ഭാഗങ്ങളിൽ ആരംഭിച്ച കാമ്പയിൻ രാജ്യത്തിെൻറ വടക്കൻ, തെക്കൻ അതിർത്തി ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കും. സിദ്ർ മരങ്ങൾ ഇൗട് നിൽക്കുന്നതും കുറഞ്ഞ പരിചരണവും ജലസേചനവും ആവശ്യമുള്ളതുമാണെന്ന് കാർഷിക മത്സ്യവിഭവ അതോറിറ്റി ഡയറക്ടർ ജനറൽ ശൈഖ് മുഹമ്മദ് അൽ യൂസുഫ് അസ്സബാഹ് പറഞ്ഞു. സ്ത്രീകളും കുട്ടികളും യുവാക്കളും സന്നദ്ധ സേവനം നടത്തുന്നു. വ്യത്യസ്ത ഭാഗങ്ങളിലെ യുവാക്കള്‍ ചെറുസംഘങ്ങളായി നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ സ്വീകാര്യത ഏറിവരുകയാണ്. നട്ടുപിടിപ്പിക്കുന്നതിനൊപ്പം പരിപാലിക്കുന്നതിനും ഉൗന്നൽ നൽകുന്നു. പരിസ്ഥിതി സംരക്ഷണത്തിന് വലിയ പ്രാധാന്യമാണ് കുവൈത്ത് സർക്കാർ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.