ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ചികിത്സാ സഹായം നൽകി
text_fieldsകുവൈത്ത് സിറ്റി: രണ്ട് വൃക്കകളും തകരാറിലായ ആലപ്പുഴ, കായംകുളം പത്തിയൂർ സ്വദേശി മഞ്ചുവിെൻറ ചികിത്സാ സഹായ നിധിയിലേക്ക് ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജപാക്) ഒരു ലക്ഷം രൂപ നൽകി. രക്ഷാധികാരി ബാബു പനമ്പള്ളി കായംകുളം യു. പ്രതിഭ എം.എൽ.എക്ക് തുക കൈമാറി. പൗരസമതി അംഗങ്ങൾ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
ചികിത്സാ സഹായ സമിതി കൺവീനർ ബിജു പത്തിയൂർ മഞ്ജുവിെൻറയും കുടുംബത്തിെൻറയും പേരിൽ അജ്പകിന് നന്ദി അറിയിക്കുകയും അജ്പാകിെൻറ ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും ചെയ്തു. അജ്പാക് പ്രസിഡൻറ് രാജീവ് നടിവിലേമുറി, ജനറൽ കോഓഡിനേറ്റർ ബിനോയ് ചന്ദ്രൻ, ട്രഷറർ കുര്യൻ തോമസ്, പ്രോഗ്രാം കൺവീനർ സിറിൽ ജോൺ അലക്സ് ചമ്പക്കുളം, വൈസ് പ്രസിഡൻറ് മാത്യു ചെന്നിത്തല, പ്രോഗ്രാം ജോയൻറ് കൺവീനർമാരായ അനിൽ വള്ളികുന്നം, ലിബു പായിപ്പാട്, സുമേഷ് കൃഷ്ണൻ, അബ്ദുറഹ്മാൻ പുഞ്ചിരി തുടങ്ങിയവർ കുവൈത്തിൽനിന്ന് ആശംസ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.