അംബാസഡർ കുവൈത്ത് പ്രധാനമന്ത്രിയെ സന്ദർശിച്ചു
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് രാജ്യം നൽകിവരുന്ന സേവനങ്ങൾക്കും ആതിഥേയത്വത്തിനും അംബാസഡർ നന്ദി അറിയിച്ചു. ഉഭയകക്ഷി ബന്ധം, വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനുള്ള വഴികൾ, കുവൈത്തിലെ ഇന്ത്യൻ പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ ചർച്ചചെയ്തു.
കഴിഞ്ഞ ദിവസങ്ങളിൽ അംബാസഡർ വിവിധ കുവൈത്തി പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിവരുകയാണ്. ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ്, ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്, വിദേശകാര്യ മന്ത്രി ഡോ. സൗദ് അൽ ഹർബി, എൻജിനീയേഴ്സ് സൊസൈറ്റി മേധാവി, ചേംബർ ഒാഫ് കോമേഴ്സ് മേധാവി, കുവൈത്ത് സർവകലാശാല മേധാവി, വാർത്താവിനിമയ മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി തുടങ്ങിയവരുമായി രണ്ടാഴ്ചക്കിടെ കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.