അംബാസഡർ കുവൈത്ത് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്ത് ഉപപ്രധാനമന്ത്രിയും എണ്ണ സാമ്പത്തിക, നിക്ഷേപ മന്ത്രിയുമായ ഡോ. സാദ് അൽ ബറാക്കുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക, നിക്ഷേപ സഹകരണം ആഴത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും ചർച്ച നടത്തി. ഹൈഡ്രോകാർബൺ മേഖലയിലെ സഹകരണം പ്രത്യേകം വിലയിരുത്തി.
വിവിധ മേഖലകളിൽ ഇന്ത്യ-കുവൈത്ത് സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്തിലെ ഭരണനേതൃത്വത്തെയും ഉദ്യോഗസ്ഥരെയും സന്ദർശിക്കുകയും ആശയവിനിമയം നടത്തിവരുകയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.