അംബാസഡർ മെത്രാപ്പോലീത്തയുമായി കൂടിക്കാഴ്ച നടത്തി
text_fieldsഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകക്ക് മെത്രാപ്പോലീത്ത അലക്സിയോസ് മാർ
യൗസേബിയോസ് ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്ത് സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക മെത്രാപ്പോലീത്ത അലക്സിയോസ് മാർ യൗസേബിയോസുമായി കൂടിക്കാഴ്ച നടത്തി. ഇടവകയുടെ പത്താം വാർഷികത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.
ഇടവക വികാരി ഫാ. ജോൺ ജേക്കബ്, ഇടവക ട്രസ്റ്റി ജെയിംസ് ജോർജ്, മഹാഇടവക വികാരി ഫാ. ഡോ. ബിജു പാറക്കൽ എന്നിവരും സന്നിഹിതരായി. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകക്ക് മെത്രാപ്പോലീത്ത അലക്സിയോസ് മാർ യൗസേബിയോസ് ഉപഹാരം കൈമാറി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.