അംബാസഡർ കുവൈത്ത് ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹുമായി ചർച്ച നടത്തി. കോവിഡ് പ്രതിരോധ നടപടികളും ആരോഗ്യ മേഖലയിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള സഹകരണം ശക്തമാക്കുകയുമാണ് ചർച്ചയുടെ ലക്ഷ്യം. ഇന്ത്യ നിർമിച്ചുകൊണ്ടിരിക്കുന്ന കോവിഡ് വാക്സിൻ കുവൈത്തിന് കൈമാറാൻ ഇന്ത്യ സന്നദ്ധമാവുമെന്ന സൂചനയുണ്ട്.
കോവിഡ് പ്രതിസന്ധിയുടെ തുടക്കകാലത്ത് ഇന്ത്യയിൽനിന്നുള്ള മെഡിക്കൽ സംഘം കുവൈത്തിൽ സേവനത്തിനെത്തിയിരുന്നു. കുവൈത്ത് ആരോഗ്യ മേഖലയിലെ ജീവനക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. അവർ നൽകുന്ന മികച്ച സേവനത്തെ കുവൈത്ത് ആദരവോടെയാണ് കാണുന്നത്. അവധിക്ക് നാട്ടിൽ പോയി കുടുങ്ങിക്കിടക്കുന്ന ആരോഗ്യ ജീവനക്കാരെ പ്രത്യേക വിമാനത്തിൽ കൊണ്ടുവരാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം ശ്രമിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ചർച്ചയായിട്ടുണ്ടെന്നാണ് സൂചനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.