Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാ​സ​ർ​കോ​ട്​...

കാ​സ​ർ​കോ​ട്​ ഉ​ത്സ​വം അം​ബാ​സ​ഡ​ർ ഉ​ദ്​​ഘാ​ട​നം ചെയ്​തു

text_fields
bookmark_border
കാ​സ​ർ​കോ​ട്​ ഉ​ത്സ​വം അം​ബാ​സ​ഡ​ർ ഉ​ദ്​​ഘാ​ട​നം ചെയ്​തു
cancel
camera_alt

കാ​സ​ർ​കോ​ട്​ എ​ക്സ്പാ​ട്രി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ 17ാം വാ​ർ​ഷി​കാ​ഘോ​ഷം കാ​സ​ർ​കോ​ട്​ ഉ​ത്സ​വ്​ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ
സി​ബി ജോ​ർ​ജ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കാ​സ​ർ​കോ​ട്​ എ​ക്സ്പാ​ട്രി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ 17ാം വാ​ർ​ഷി​കാ​ഘോ​ഷം കാ​സ​ർ​കോ​ട്​ ഉ​ത്സ​വ്​ 2021 ഓ​ൺ​ലൈ​നി​ലൂ​ടെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹാ​മാ​രി​യു​ടെ കാ​ലം പ​തു​ക്കെ ഒ​ഴി​ഞ്ഞ്​ കു​വൈ​ത്ത്​ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണെ​ന്നും ഈ ​അ​വ​സ​ര​ത്തി​ൽ ഇ​ന്ത്യ കു​വൈ​ത്ത്​ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​െൻറ 60ാം വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി കു​വൈ​ത്ത്​ സ​ർ​ക്കാ​റു​മാ​യും സം​ഘ​ട​ന​ക​ളു​മാ​യും ചേ​ർ​ന്ന്​ ധാ​രാ​ളം പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ.​ഇ.​എ പ്ര​സി​ഡ​ൻ​റ്​ പി.​എ. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി സ​ത്താ​ർ കു​ന്നി​ൽ, ചെ​യ​ർ​മാ​ൻ ഖ​ലീ​ൽ അ​ടൂ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ അ​ഷ്‌​റ​ഫ് അ​യൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധ​ൻ ആ​വി​ക്ക​ര, ട്ര​ഷ​റ​ർ സി.​എ​ച്ച്‌. മു​ഹ​മ്മ​ദ്‌ കു​ഞ്ഞി, സ്പോ​ൺ​സ​ർ​മാ​രാ​യ ബ​ദ​ർ അ​ൽ സ​മ പ്ര​തി​നി​ധി അ​ബ്​​ദു​ൽ റ​സാ​ഖ്, ലു​ലു എ​ക്​​സ്​​ചേ​ഞ്ച്​ പ്ര​തി​നി​ധി ശ​ഫാ​സ്​ അ​ഹ്​​മ​ദ്, അ​രീ​ജ് അ​ൽ ഹു​ദ പ്ര​തി​നി​ധി നി​സാ​ർ മ​യ്യ​ളം, അ​ഡ്വൈ​സ​ർ ബോ​ർ​ഡ്​ അം​ഗ​ങ്ങ​ളാ​യ സ​ലാം ക​ള​നാ​ട്, രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ, ഹ​മീ​ദ്‌ മ​ധൂ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ ചു​ള്ളി​ക്ക​ര, പോ​ഗ്രാം ജോ​ൺ ക​ൺ​വീ​ന​ർ ഹ​നീ​ഫ് പാ​ലാ​യി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ബ്​​ദു​ല്ല ക​ട​വ​ത്ത്‌ സ്വാ​ഗ​ത​വും ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ അ​സീ​സ്‌ ത​ള​ങ്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasargod Festival
News Summary - The Ambassador inaugurated the Kasargod Festival
Next Story