അംബാസഡര്‍ മാനവശേഷി സമിതി ആക്ടിങ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യന്‍ അംബാസഡര്‍ ഡോ.ആദർശ് സ്വൈക കുവൈത്ത് മാനവശേഷി സമിതി ആക്ടിങ് ഡയറക്ടർ മർസൂഖ് അൽ ഒതൈബിയുമായി കൂടിക്കാഴ്ച നടത്തി. തൊഴിലാളികളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ കുവൈത്ത് മാനവശേഷി സമിതി വഹിക്കുന്ന പങ്കിനെ അംബാസഡര്‍ അഭിനന്ദിച്ചു.
കുവൈത്തിലേക്ക് ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിലും ജോലി ചെയ്യുന്നതിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ സംവിധാനങ്ങൾ കൂടിക്കാഴ്ചയിൽ വിലയിരുത്തി.
തൊഴിൽ വിപണിയും അതിന്റെ ആവശ്യങ്ങളും നിറവേറ്റുന്ന സ്പെഷലൈസേഷനുകൾ കൊണ്ടാണ് ഈ മേഖല തൊഴിലാളികളെ ആകർഷിക്കുന്നതെന്ന് മർസൂഖ് അൽ ഒതൈബി വിശദീകരിച്ചു. ഇന്ത്യൻ തൊഴിലാളികളുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങളും ചർച്ച ചെയ്യുകയും അവർ നേരിടുന്ന പ്രയാസങ്ങൾ ബന്ധപ്പെട്ട കക്ഷികളുമായും സഹകരിച്ച് പരിഹരിക്കാൻ ശ്രമിക്കുമെന്നും ഇരുവരും വ്യക്തമാക്കി. കൂടിക്കാഴ്ചയിൽ വർക്ക്ഫോഴ്സ് പ്രൊട്ടക്ഷൻ ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.ഫഹദ് അൽ മുറാദും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.