ചാൾസ് മൂന്നാമൻ രാജാവിന് അമീറിന്റെ അഭിനന്ദനം
text_fieldsകുവൈത്ത് സിറ്റി: എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്ന് ബ്രിട്ടന്റെ പുതിയ രാജാവായി അധികാരമേറ്റ ചാൾസ് മൂന്നാമന് കുവൈത്ത് അമീറിന്റെ അഭിനന്ദനം. പുതിയ ചുമതലയിൽ അഭിനന്ദനം നേർന്ന് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ചാൾസ് മൂന്നാമന് സന്ദേശമയച്ചു. പുതിയ രാജാവിന് രാജ്യത്തിന്റെ വികസന പ്രക്രിയ തുടരാനാവട്ടെയെന്ന് അമീർ ആശംസിച്ചു. ചാൾസ് മൂന്നാമന്റെ നേതൃത്വം ബ്രിട്ടന്റെ ശ്രേഷ്ഠമായ പദവി ഉയർത്തുകയും അന്താരാഷ്ട്ര തലത്തിൽ അതിന്റെ നേതൃപരമായ പങ്ക് തുടരുന്ന നിലയിലേക്ക് രാജ്യത്തെ നയിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി അമീർ വ്യക്തമാക്കി.
ബ്രിട്ടനുമായുള്ള, ആഴത്തിൽ വേരൂന്നിയതും ദൃഢവും ചരിത്രപരവുമായ ബന്ധങ്ങളിൽ അമീർ അഗാധമായ അഭിമാനം പ്രകടിപ്പിച്ചു. ഈ ബന്ധങ്ങൾ ഉയർത്തുന്നതിനും ഇരു രാജ്യങ്ങൾക്കുമിടയിലുള്ള തന്ത്രപരമായ പങ്കാളിത്തം ഊട്ടിയുറപ്പിക്കുന്ന രീതിയിൽ വിവിധ മേഖലകളിലെ സഹകരണം വിശാലമാക്കുന്നതിനുമുള്ള താൽപര്യം അദ്ദേഹം പ്രകടിപ്പിച്ചു. രാജാവിനും രാജകുടുംബത്തിനും ബ്രിട്ടനും ജനങ്ങൾക്കും ക്ഷേമവും കൂടുതൽ പുരോഗതിയും സമൃദ്ധിയും നേരുന്നതായും അമീർ വ്യക്തമാക്കി.
ചാൾസ് മൂന്നാമൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.