എണ്ണവിപണിയുടെ മോശം കാലം കഴിഞ്ഞു –ഒപെക് സെക്രട്ടറി ജനറൽ
text_fieldsകുവൈത്ത് സിറ്റി: എണ്ണവിപണിയുടെ ഏറ്റവും മോശം കാലം കഴിഞ്ഞെന്ന് എണ്ണ കയറ്റുമതി രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക് സെക്രട്ടറി ജനറൽ മുഹമ്മദ് ബാർകിൻഡോ പറഞ്ഞു. കോവിഡ് പ്രതിസന്ധി എണ്ണവിപണിയെ ബാധിച്ചു. പെട്രോളിയത്തിെൻറ ചരിത്രത്തിൽ ഇല്ലാത്ത പ്രതിസന്ധിയും വിലയിടിവുമാണ് കഴിഞ്ഞ ഏപ്രിലിൽ ഉണ്ടായത്. വിലയിടിവിനൊപ്പം ഡിമാൻഡ് ഇല്ലാത്തതിനാൽ സംഭരണ ശേഷിയും വെല്ലുവിളി നേരിട്ടു. എന്ത് ചെയ്യണമെന്നറിയാതെ സ്തംഭിച്ചുപോയ ആ ഘട്ടം പിന്നിട്ടു. അതിലും വലിയ വെല്ലുവിളി ഇനി വരാനില്ല.
വരും വർഷങ്ങളിൽ ഡിമാൻഡ് കൂടുമെന്ന് തന്നെയാണ് വിലയിരുത്തൽ. 2045 വരെയെങ്കിലും പെട്രോളിയത്തെ ആശ്രയിക്കാതെ ലോകത്തിന് മുന്നോട്ടുപോവാനാവില്ല.അടുത്ത വർഷം ഡിമാൻഡ് പ്രതിദിനം 99.8 ദശലക്ഷം ബാരൽ ആവും. 2024ഒാടെ 102.6 ദശലക്ഷം ബാരൽ ആയും 2030ൽ 107.2 ദശലക്ഷം ബാരൽ ആയും ഡിമാൻഡ് വർധിക്കുമെന്നാണ് പ്രതീക്ഷയെന്ന് 'വേൾഡ് ഒായിൽ ഒൗട്ട്ലുക്ക്' പുസ്തക പ്രകാശനത്തോടനുബന്ധിച്ച് അദ്ദേഹം പറഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.