ധ്യാനപുസ്തകം പ്രകാശനം ചെയ്തു
text_fields‘പത്മോസിലെ കാലാതീത സൂചകങ്ങൾ’ ധ്യാനപുസ്തകം പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റി മാർത്തോമ ഇടവക വികാരി എ.ടി. സക്കറിയ തയാറാക്കിയ ‘പത്മോസിലെ കാലാതീത സൂചകങ്ങൾ’ ധ്യാനപുസ്തകം പ്രകാശനം ചെയ്തു. ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിൽ മാർത്തോമാ സഭ പരമാധ്യക്ഷൻ ഡോ. തീയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത പ്രകാശനം നിർവഹിച്ചു.
പുസ്തകത്തിന്റെ ആദ്യ പതിപ്പ് മെത്രാപ്പോലീത്തയിൽനിന്ന് കുവൈത്ത് സിറ്റി മാർത്തോമാ ഇടവക വൈസ് പ്രസിഡന്റ് ഏബ്രഹാം പാലത്തുങ്കൽ, ട്രസ്റ്റി അബു ജോർജ്, ആൽമായകരായ കൊച്ചുമോൻ പള്ളിക്കൽ, ബിജു ശാമുവേൽ, ജോബി കെ.എം എന്നിവർ ഏറ്റുവാങ്ങി. കശ്ശീശയുടെ വെളിപാട് പുസ്തകങ്ങൾ കോർത്തിണക്കിക്കൊണ്ടാണ് ‘പത്മോസിലെ കാലാതീത സൂചകങ്ങൾ’ തയാറാക്കിയിരിക്കുന്നത്. എ.ടി. സക്കറിയയുടെ ഒമ്പതാമത് പുസ്തകമാണിത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.