അപ്പോയൻമെൻറില്ലാതെയും ബൂസ്റ്റർ ഡോസ് കുത്തിവെപ്പെടുക്കാം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡിനെതിരെയുള്ള ബൂസ്റ്റർ ഡോസ് വാക്സിനെടുക്കാൻ മുൻകൂർ അപ്പോയൻമെൻറ് ആവശ്യമില്ല. രണ്ടാം ഡോസ് എടുത്ത് ആറുമാസം പൂർത്തിയാക്കിയവർക്ക് വാക്സിനേഷൻ കേന്ദ്രത്തിൽ എത്തി കുത്തിവെപ്പെടുക്കാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരിയെ അമർച്ച ചെയ്യാനുള്ള ദേശീയ യജ്ഞത്തിെൻറ ഭാഗമായാണ് എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഓക്സ്ഫോഡ്, ഫൈസർ വാക്സിനുകളുടെ രണ്ടാമത്തെ ഡോസ് എടുത്ത് ആറുമാസം പൂർത്തിയാക്കിയവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്.
മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ മിശ്രിഫ് ഫെയർ ഗ്രൗണ്ടിലെ പ്രധാന വാക്സിനേഷൻ കേന്ദ്രത്തിൽ ചെന്ന് സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായി കുത്തിവെപ്പെടുക്കാം. രണ്ടാം ഡോസ് എടുത്ത് ആറുമാസം പൂർത്തിയായിരിക്കണം എന്നതാണ് ഏക നിബന്ധന.
നേരത്തെ ബൂസ്റ്റർ ഡോസ് വിതരണത്തിനായി ആരോഗ്യ മന്ത്രാലയം രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചിരുന്നു.
പ്രതിരോധശേഷി ശക്തമാക്കാനും കോവിഡിെൻറ അപകടസാധ്യതയെ ഇല്ലാതാക്കാനും വാക്സിനേഷൻ കോഴ്സ് പൂർത്തിയാക്കിയ എല്ലാവരും ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം അഭ്യർഥിച്ചു. തുടക്കത്തിൽ മുൻഗണന വിഭാഗത്തിൽപെട്ട ആരോഗ്യപ്രവർത്തകർ, നിത്യരോഗികൾ, 60 വയസ്സിന് മുകളിൽ പ്രായമായവർ എന്നിവർക്ക് മാത്രമായിരുന്നു ബൂസ്റ്റർ ഡോസ് നൽകിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.