ബൂസ്റ്റർ ഡോസ് വാക്സിൻ സെപ്റ്റംബർ അവസാനം നൽകിത്തുടങ്ങും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്സിൻ ബൂസ്റ്റർ ഡോസ് സെപ്റ്റംബർ അവസാനത്തോടെ നൽകിത്തുടങ്ങുമെന്ന് റിപ്പോർട്ട്.
ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ഉള്‍പ്പെടെ ശാരീരിക പ്രതിരോധശേഷി കുറഞ്ഞവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുക.
ഏതു വാക്‌സിന്‍ ലഭിച്ചവര്‍ക്കും ഫൈസര്‍ ബയോണ്‍ടെക് വാക്‌സിനാണ് മൂന്നാം ഡോസായി നല്‍കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രായമായവർ, അർബുദബാധിതർ, ഗുരുതര രോഗികൾ, അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർ എന്നിവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുക.
ആദ്യ രണ്ടു ഡോസുകൾ സ്വീകരിച്ചത് ഏതു വാക്സിൻ ആണെങ്കിലും ബൂസ്റ്റർ ആയി ഫൈസർ ആണ് നൽകുക. അതേസമയം, മൂന്നാമത് ഡോസ് സ്വീകരിക്കണമോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്കുണ്ട്.
നിലവിൽ മികച്ച രീതിയിലാണ് രാജ്യത്ത് വാക്സിൻ വിതരണം പുരോഗമിക്കുന്നത്. ഇതേ രീതിയിൽ വാക്‌സിൻ രജിസ്‌ട്രേഷനും വിതരണവും പുരോഗമിക്കുകയാണെങ്കില്‍ അടുത്ത മാസത്തോടെ 100
ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.