ബഹിഷ്കരണം ഫലിച്ചില്ല; ആവോലി വില ഉയർന്നുതന്നെ
text_fieldsകുവൈത്ത് സിറ്റി: ഒരു വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ ബഹിഷ്കരണാഹ്വാനം ആവോലി മത്സ്യവിലയിൽ പ്രതിഫലിച്ചില്ല. ജൂൺ ഒന്നുമുതൽ ജൂലൈ 15 വരെ കുവൈത്ത് സമുദ്രപരിധിയിൽ ആവോലി വേട്ടക്ക് വിലക്ക് നിലവിലുണ്ട്.
പ്രജനനകാലം പരിഗണിച്ചാണ് സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ടവിഭവമായ ആവോലി പിടിക്കുന്നതിന് അധികൃതർ വിലക്കേർപ്പെടുത്തിയത്.
കുവൈത്ത് കാർഷിക– മത്സ്യവിഭവകാര്യ അതോറിറ്റിയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
പകരം വിപണിയിലുള്ള ഇറാൻ ആവോലിക്ക് ഉയർന്ന വിലയാണെന്നും കൂട്ടായ ബഹിഷ്കരണത്തിലൂടെ വില കുറക്കാൻ കഴിയുമെന്നുമാണ് പ്രചാരണം ഉണ്ടായത്.
ഇറാനിയൻ ആവോലി 8.5 ദീനാർ മുതൽ 10 ദീനാർ വരെ വിലയിലാണ് വിൽക്കുന്നത്. അതിനിടെ ഇറാൻ മത്സ്യം, കുവൈത്ത് മത്സ്യം എന്നപേരിൽ ഓൺലൈനിലൂടെ വിൽക്കുന്നുണ്ട്. 15 ദീനാർവരെ വില ഈടാക്കിയാണ് വിൽപന. കുവൈത്തി ഇനത്തിനാണ് ഡിമാൻഡ് കൂടുതൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.