സംഭാവനകൾ അനുസ്മരിച്ച് കുവൈത്ത് മന്ത്രിസഭ; മുൻ അമീറിന്റെ സ്മരണ രാഷ്ട്രചരിത്രത്തിൽ എക്കാലവും നിലനിൽക്കും
text_fieldsകുവൈത്ത് സിറ്റി: മുൻ അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തെത്തുടർന്ന് അനുശോചനം അറിയിച്ച ഗൾഫ് അറബ് മേഖലയിലെയും ലോക രാജ്യങ്ങളുടെയും നേതാക്കൾക്ക് കുവൈത്ത് മന്ത്രിസഭ നന്ദി അറിയിച്ചു.
അന്താരാഷ്ട്ര സമൂഹവുമായുള്ള കുവൈത്തിന്റെ സൗഹാർദപരവും ചരിത്രപരവുമായ ബന്ധത്തിന്റെ തെളിവാണ് അനുശോചന പ്രവാഹങ്ങളിലൂടെ വ്യക്തമാക്കപ്പെട്ടതെന്ന് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിവാര യോഗം വിലയിരുത്തി. അന്തരിച്ച അമീറിന്റെ ഭരണകാലത്തെ നേട്ടങ്ങളെക്കുറിച്ച് മന്ത്രിമാർ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ മഹത്തായ ത്യാഗങ്ങളും കുവൈത്തിന്റെ അഭിവൃദ്ധിക്കും വികസനത്തിനും നൽകിയ സംഭാവനകളും എടുത്തു പറഞ്ഞു. മുൻ അമീറിന്റെ സ്മരണ രാഷ്ട്ര ചരിത്രത്തിൽ എക്കാലവും നിലനിൽക്കുമെന്നും വ്യക്തമാക്കി. പുതിയ അമീറായി അധികാരമേറ്റ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെ മന്ത്രിസഭ അഭിനന്ദിച്ചു. ദേശീയ വികസനവും സമൃദ്ധിയും ലക്ഷ്യംവെച്ചു പ്രവർത്തിക്കുന്ന അദ്ദേഹത്തിന് എല്ലാ വിജയങ്ങളും നേരുന്നതായും മന്ത്രിസഭ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.