മതിൽക്കെട്ടിന് പുറത്തെ കാർ ഷെഡ് നിയമവിരുദ്ധം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വീടുകളുടെയും അപ്പാർട്ട്മെൻറുകളുടെയും മതിൽകെട്ടുകൾക്ക് പുറത്ത് കാർ പാർക്കിങ്ങിനായി ഷെഡുകൾ പണിയുന്നത് നിയമവിരുദ്ധമെന്ന് മുനിസിപ്പാലിറ്റി. വൈദ്യുതി ട്രാൻസ്ഫോർമറുകളിൽ കുറഞ്ഞത് നാലു മീറ്റർ അകലം പാലിക്കാതെ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കുവൈത്ത് മുനിസിപ്പാലിറ്റിയിലെ അനധികൃത നിർമിതികൾ നീക്കം ചെയ്യുന്ന വകുപ്പ് ആണ് നിലവിലുള്ള എല്ലാ കാർ ഷെഡുകളും നിയമ വിരുദ്ധമാണെന്നു വ്യക്തമാക്കിയത്. 2014 മുതൽ ഷെഡുകളുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും നേരത്തേ അനുവദിച്ച ലൈസൻസുകൾ ഇനി പുതുക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
നിയമലംഘനങ്ങൾ കണ്ടെത്താനായി മുനിസിപ്പാലിറ്റിയിലെ പ്രത്യേക വിഭാഗം ഫീൽഡ് ടൂറുകൾ നടത്തിവരുന്നുണ്ട്. മുന്നറിയിപ്പ് നൽകുന്നതിലും ലംഘനങ്ങൾ നീക്കം ചെയ്യുന്നതിലും സ്ഥിരത പുലർത്തുന്നതിനാൽ കാർ കുടകളുടെ എണ്ണം കുറയ്ക്കുന്നതിൽ വകുപ്പ് വിജയിച്ചതായി അധികൃതർ പറഞ്ഞു.
പവർ ട്രാൻസ്ഫോർമറുകളുടെ വേലികളോട് ചേർന്ന് കുടകൾ സ്ഥാപിക്കുക പോലുള്ള
നിയമലംഘനങ്ങൾ നടത്തുന്നവർ തങ്ങളുടെ ജീവൻതന്നെയാണ് അപകടത്തിലാക്കുന്നതെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
അടിയന്തര സാഹചര്യത്തിൽ വൈദ്യുതി, ജലമന്ത്രാലയത്തിന്റെ പ്രവർത്തനത്തിന് ഇത്തരമൊരു നിയമവിരുദ്ധ പ്രവർത്തനം തടസ്സമായിത്തീരും.
ഇലക്ട്രിക് ട്രാൻസ്ഫോർമറുകളിൽനിന്ന് കുറഞ്ഞത് നാലു മീറ്റർ അകലെയല്ലാതെ കാറുകൾ പാർക്ക് ചെയ്യരുതെന്നും അധികൃതർ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.