ഫിത്ർ സകാത് ശേഖരണം തുടങ്ങി
text_fieldsകുവൈത്ത് സിറ്റി: റമദാൻ അവസാനത്തിലെത്തിയതോടെ കുവൈത്തിൽ ഫിത്ർ സകാത് ശേഖരണത്തിനുള്ള ഒരുക്കം തുടങ്ങി. റമദാൻ 25 മുതൽ 29 വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ഫിത്ര് സകാത് സ്വീകരിക്കുമെന്ന് കുവൈത്ത് സകാത് ഹൗസ് അറിയിച്ചു. രാത്രി 8.30 മുതൽ 11 വരെയാണ് ഫിത്ര് സകാത് ശേഖരണ സമയം. വീട്ടിലെ ഒരാൾ ഏകദേശം 2.5 കിലോഗ്രാം ധാന്യം, അല്ലെങ്കിൽ അതിന് തുല്യ ചെലവ് വരുന്ന പണം എന്നിവയാണ് കേന്ദ്രങ്ങളിൽ അടക്കേണ്ടതെന്ന് സകാത് ഹൗസ് ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. മാജിദ് അൽ അസ്മി അറിയിച്ചു.
അബ്ദുല്ല അൽ സലീം സെന്റർ, അൽ ഖാലിദിയ സെന്റർ, മിഷ്റഫ് സെന്റർ, അൽ റൗദ സെന്റർ, അൽ ഖുറൈൻ സെന്റർ, അൽ അർദിയ സെന്റർ, ഫഹദ് അൽ എന്നിവിടങ്ങളിലാണ് ഫിത്ർ സകാത് സ്വീകരിക്കുന്ന കേന്ദ്രങ്ങൾ.
സഹകരണ സംഘങ്ങൾക്ക് സമീപമുള്ള രാജ്യത്തെ റവന്യൂ കേന്ദ്രങ്ങൾ, അവന്യൂസ് മാൾ, 360 മാൾ, കുവൈത്ത് ഇന്റർനാഷനൽ എയർപോർട്ട് (ടെർമിനൽ ടി-4) എന്നിവിടങ്ങളിൽ ഫിത്ർ സകാത് പണമായി സ്വീകരിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സകാത് ഹൗസ് വെബ്സൈറ്റിലൂടെയും സ്മാർട്ട് ഫോണുകളിലെ സകാത് ഹൗസ് ആപ്ലിക്കേഷനിലൂടെയും പണം കൈമാറാം.
രാജ്യത്തെ വിവിധ ഇസ്ലാമിക് ബാങ്കുകള്‍ വഴിയും സകാത് ഹൗസ് വെബ്സൈറ്റിലൂടെയും ആപ്ലിക്കേഷനിലൂടെയും കെ.എഫ്.എച്ച്, ബുബിയാന്‍ ബാങ്കുകളുടെ എ.ടിഎമ്മുകൾ വഴിയും സകാത് സ്വീകരിക്കുമെന്ന് അൽ അസ്മി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.