അടിയന്തര ഘട്ടത്തിൽ ഇന്ത്യക്കാരുടെ ചികിത്സ ചെലവ് വഹിക്കും –അംബാസഡർ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യക്കാരായ അർഹരായ രോഗികളുടെ ചികിത്സ ചെലവ് അടിയന്തര ഘട്ടങ്ങളിൽ വഹിക്കാൻ എംബസി തയാറാണെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു. ഇന്ത്യൻ എംബസി ഹാളിൽ സംഘടിപ്പിച്ച ഒാപൺ ഹൗസിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'കുവൈത്തിലെ ഇന്ത്യക്കാർക്കുള്ള നിയമസഹായ പദ്ധതികൾ' എന്ന വിഷയത്തിൽ നടത്തിയ ഒാപൺ ഹൗസിൽ എംബസി ഹാളിൽ ക്ഷണിക്കപ്പെട്ട പരിമിതമായ അതിഥികളും ഒാൺലൈനായി നൂറുകണക്കിനാളുകളും സംബന്ധിച്ചു. കഴിഞ്ഞമാസങ്ങളിൽ നൂറുകണക്കിന് സൗജന്യ വിമാന ടിക്കറ്റുകളും ആയിരക്കണക്കിന് ഭക്ഷണപ്പൊതികളും എംബസിയുടെ നേതൃത്വത്തിൽ നൽകി.
വന്ദേഭാരത് ദൗത്യം വഴി 1,80,000 പ്രവാസികൾ നാടണഞ്ഞു. കുവൈത്തിലെ ഇന്ത്യക്കാരുടെ ഉന്നമനത്തിനായി രാജ്യത്തെ വിവിധ മന്ത്രാലയങ്ങളുമായും സർക്കാർ വകുപ്പുകളുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിവരുന്നു.
ഉൗഷ്മളമായ സ്വീകരണമാണ് എല്ലായിടത്തുനിന്നും ലഭിക്കുന്നതെന്നും അംബാസഡർ കൂട്ടിച്ചേർത്തു. ജനുവരിയിൽ എംബസി ഇടപെട്ട വിഷയങ്ങളും നൽകിയ സഹായങ്ങളും സംബന്ധിച്ച് സെക്കൻഡ് സെക്രട്ടറി ഫഹദ് സൂരി റിപ്പോർട്ട് അവതരിപ്പിച്ചു. ഇന്ത്യക്കാർക്ക് ലഭ്യമായ നിയമസഹായങ്ങൾ സംബന്ധിച്ച് ഫസ്റ്റ് സെക്രട്ടറി രാഹുൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.