ഭിന്നശേഷി കുട്ടികളിൽ ആഘാതം സൃഷ്ടിച്ച് കോവിഡ്കാലം
text_fieldsകുവൈത്ത് സിറ്റി: കോവിഡ് കാല നിയന്ത്രണങ്ങൾ ഭിന്നശേഷിയുള്ള കുട്ടികളിൽ വലിയ ആഘാതം സൃഷ്ടിക്കുന്നു. സ്പെഷൽ സ്കൂളുകളിൽ പരിശീലനം സിദ്ധിച്ച അധ്യാപകരും തെറപ്പിസ്റ്റുകളും നൽകിയിരുന്ന പരിചരണം കിട്ടാതായതോടെ കുട്ടികളുടെ പെരുമാറ്റത്തിൽ വരുന്ന മാറ്റം കൈകാര്യം ചെയ്യാനാവാതെ ബുദ്ധിമുട്ടുകയാണ് മാതാപിതാക്കൾ. നേരത്തെ സ്കൂളിൽനിന്ന് സ്വന്തമാക്കിയ പല കഴിവുകളും ഇൗ കുട്ടികൾക്ക് നഷ്ടമായി. മുടങ്ങിയ സ്പീച്ച് തെറപ്പി ആദ്യം മുതൽ ആരംഭിക്കേണ്ട സ്ഥിതിയാണ്.
സംസാര വൈകല്യം മുതൽ ഒാട്ടിസം വരെ പലവിധ അവസ്ഥയിലുള്ള ഭിന്നശേഷിക്കാരുണ്ട്. പ്രത്യേക പരിശീലനവും ഉപകരണങ്ങൾ ഉപയോഗിച്ചുള്ള കളികളും ഇവരിൽ മിനിമം ശേഷി വളർത്തിയെടുക്കാൻ സഹായിക്കാറുണ്ട്. സ്വന്തം കാര്യങ്ങൾ നിർവഹിക്കാനുള്ള ശേഷി സ്പെഷൽ സ്കൂളിലെ പരിശീലനം വഴി ലഭിക്കുന്നു. എന്നാൽ, ഇപ്പോൾ വീട്ടിലിരിക്കാൻ നിർബന്ധിതരായിരിക്കുകയാണ്.
എന്തുകൊണ്ട് സ്കൂളിലും പുറത്തും പോവാൻ കഴിയുന്നില്ല എന്ന് ഇൗ കുട്ടികൾക്ക് മനസ്സിലായിട്ടില്ല. ഹൈപ്പർ ആക്ടിവ് പോലെയുള്ള പ്രത്യേക സ്വഭാവങ്ങൾ ഇവർ കാണിക്കുന്നു.പലതരം ആക്ടിവിറ്റികളിലൂടെയാണ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അത്യാവശ്യം വേണ്ട കഴിവുകൾ വളർത്തിയെടുക്കുന്നത്. മറ്റു കുട്ടികളുമായുള്ള സമ്പർക്കം ഇക്കാര്യത്തിൽ നിർണായകമാണ്. സാമൂഹിക അകലം പാലിക്കേണ്ട നിലവിലെ സാഹചര്യത്തിൽ ഇവർ മാനസികമായി ഒറ്റപ്പെടുന്നു.
പരമാവധി കുട്ടികളോടൊപ്പം ചെലവഴിച്ച് ആഘാതം കുറക്കാൻ ശ്രമിക്കുന്നുണ്ട് രക്ഷിതാക്കൾ. കോവിഡ് പ്രതിരോധ ജീവിതശൈലിയുമായി ഒത്തുപോകാനുള്ള പരീശീലനം സ്കൂളുകൾ ഒാൺലൈനായി നൽകുന്നുണ്ട്.
രക്ഷിതാക്കളെ ഉദ്ദേശിച്ചുള്ളതാണ് ഇത്തരം മാർഗനിർദേശങ്ങൾ. മുഖാവരണം ധരിക്കാൻ ഭിന്നശേഷിയുള്ള കുട്ടികൾ വിമുഖത കാണിക്കുന്നു. പല നിറത്തിലുള്ള മാസ്ക് കാണിച്ചാണ് ഇവരെ ആകർഷിക്കാൻ ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.