കോവിഡ് വാക്സിൻ അടുത്ത വർഷം ആദ്യം എത്തിയേക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്സിൻ അടുത്ത വർഷം ആദ്യം എത്തിയേക്കും. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖബസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആദ്യ ബാച്ച് ആയി 10 ലക്ഷം ഡോസ് ആണ് ഇറക്കുമതി ചെയ്യുക. ഇത് സ്വദേശികൾക്കാണ് വിതരണം ചെയ്യുക. ഒരാൾക്ക് രണ്ടു ഡോസ് വീതം നൽകും.
പിന്നീട് ആരോഗ്യജീവനക്കാർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിലുള്ളവർ, പ്രായമേറിയവർ, പഴക്കംചെന്ന രോഗങ്ങൾ ഉള്ളവർ എന്നിവരെ പരിഗണിക്കും.മൂന്നു കമ്പനികളുടെ വാക്സിനാണ് തൃപ്തികരമെന്ന് വിലയിരുത്തിയിട്ടുള്ളത്. ഇവരുമായി ധാരണയിലെത്തിയതായും റിപ്പോർട്ടുണ്ട്. വാക്സിൻ സ്വീകരിക്കാൻ ആരെയും നിർബന്ധിക്കില്ലെന്നും െഎച്ഛികമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹിെൻറ നേതൃത്വത്തിലുള്ള സമിതി വാക്സിൻ വിതരണത്തിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കും.അമേരിക്കൻ കമ്പനിയുടെ വാക്സിനാണ് ഇറക്കുമതി ചെയ്യുകയെന്നാണ് സൂചന. കോവിഡ് പ്രതിരോധ വാക്സിനായി ആരോഗ്യ മന്ത്രാലയം 55 ലക്ഷം ദീനാർ വകയിരുത്തിയിട്ടുണ്ട്.വാക്സിൻ ഇറക്കുമതിക്ക് ആവശ്യമായ ടെൻഡർ നൽകാൻ ഒരുങ്ങാൻ സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡർ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.